Header Ads

  • Breaking News

    ബ്ലാസ്‌റ്റേഴ്സ് ഇനി അല്‍ ബ്ലാസ്‌റ്റേഴ്സ്



    കൊച്ചി: ഐ.എസ്.എല്‍ ക്ളബ് കേരള ബ്ലാസ്റ്റേഴ്‌സ് യു.എ.ഇ രാജകുടുംബാംഗമായ ഷെയ്ഖ് അഹമ്മദ് ബിൻ ഫൈസല്‍ അല്‍ ഖാസിമിയുടെ ഉടമസ്ഥതയിലുള്ള ആഗോള കമ്പനിയായ അല്‍ഫുർസാൻ ക്ലബ് സ്വന്തമാക്കി.നിലവിലെ ഉടമകളായ മാഗ്‌നം സ്‌പോർട്‌സ് ലിമിറ്റഡിന്റെ 100 ശതമാനം ഓഹരികളും വിറ്റഴിച്ചു. ഏകദേശം 150 കോടി രൂപയാണ് ക്ലബിന്റെ മൂല്യമായി നിശ്ചയിച്ചിരിക്കുന്നത്.
    പാലക്കാട് സ്വദേശികളായ തമീം അൻവറും ശരത്ത് കുനിയിലും നേതൃത്വം നല്‍കുന്ന ഒഫിയോ കമ്പനിക്കാണ് നടത്തിപ്പ് ചുമതല. എട്ടു മാസത്തികം ഏറ്റെടുക്കല്‍ പൂർത്തിയാകും.നേരത്തെ സൂപ്പർ ലീഗ് കേരള ടീമായ കാലിക്കറ്റ് എഫ്.സി ഉടമകള്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഉയർന്ന തുക കാരണം പിന്മാറുകയായിരുന്നു. തുടർച്ചയായ സാമ്പത്തിക നഷ്ടവും ബ്രോഡ്കാസ്റ്റിംഗ്, പരസ്യ വരുമാനത്തിലുണ്ടായ ഇടിവുമാണ് ക്ലബ് വില്‍ക്കാൻ മാഗ്‌നം സ്‌പോർട്‌സിനെ പ്രേരിപ്പിച്ചത്. 2014ല്‍ സച്ചിൻ തെൻഡുല്‍ക്കർ, പ്രസാദ് പൊട്ട്‌ലൂരി എന്നിവരുടെ ഉടമസ്ഥതയില്‍ രൂപീകരിച്ച ക്ലബിന്റെ 80 ശതമാനം ഓഹരികള്‍ 2016ല്‍ ചിരഞ്ജീവി, നാഗാർജുന തുടങ്ങിയവരടങ്ങുന്ന കണ്‍സോഷ്യം വാങ്ങിയിരുന്നു. 2018ല്‍ സച്ചിൻ പൂർണമായും ക്ലബ് വിട്ടു. 2021ലാണ് ഉടമസ്ഥാവകാശം മാഗ്‌നം സ്‌പോർട്‌സ് എന്ന പേരിലേക്ക് മാറിയത്.


    No comments

    Post Top Ad

    Post Bottom Ad