പ്രസവത്തിനിടെ കുഞ്ഞ് മരിച്ച സംഭവം: ഡോക്ടര്‍മാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം
തലശ്ശേരി ജനറല് ആശുപത്രിയില് പ്രസവത്തിനിടെ നവജാതശിശു മരിച്ച സംഭവത്തില് ഡോക്ടര്മാര്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം.ശസ്ത്രക്രിയ നടത്താന് വൈകിയതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്ന് കുഞ്ഞിന്റെ പിതാവ് പേരാവൂര് സ്വദേശി ബിജേഷ് ആരോപിച്ചു. ഇക്കാര്യം കാണിച്ച് അദ്ദേഹം തലശ്ശേരി പൊലിസില് പരാതി നല്കി.
ഡോക്ടറുടെ പിഴവ് കാരണം തന്നെയാണ് കുഞ്ഞ് മരിച്ചതെന്നും നീതി തേടി കോടതിയെ സമീപിക്കുമെന്നും അനൂപ് ആവര്ത്തിച്ചു. സങ്കീര്ണ്ണതയുണ്ടെന്ന് പറഞ്ഞിരുന്നെങ്കില് വേറെ ആശുപത്രിയില് പോകുമായിരുന്നുവെന്നും അനൂപ് ചൂണ്ടിക്കാട്ടി.പ്രസവത്തിനിടെ കുഞ്ഞ് മരിച്ച സംഭവത്തില് ഡ്യൂട്ടി ഡോക്ടര്ക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി നല്കിയ റിപ്പോര്ട്ട്. ജില്ലാ മെഡിക്കല് ഓഫിസര്ക്ക് വിദഗ്ദ സംഘം ഇത് സംബന്ധിച്ച റിപ്പോര്ട്ട് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. പ്രസവ സമയത്തെ സങ്കീര്ണതകളെ തുടര്ന്നാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്ട്ടില് പറയുന്നത്. ഗര്ഭപാത്രത്തില് വച്ച് കുഞ്ഞും മറുപിള്ളയും വേര്പെട്ടു പോയെന്നും അമ്പ്രാഷ്യോ പ്ലാസന്റ എന്ന അവസ്ഥയാണ് മരണകാരണമെന്നുമാണ് ആശുപത്രി അധികൃതര് റിപ്പോര്ട്ടില് പറയുന്നു. കുട്ടിയുടെ ജീവന് രക്ഷിക്കുന്നതിന് 50 ശതമാനം സാധ്യത മാത്രമാണ് ഉണ്ടായിരുന്നതെന്നും റിപ്പോര്ട്ടില് പറയുന്നു.
No comments
Post a Comment