നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് പോലീസ് പിടിയില്‍
തളിപ്പറമ്പ്: നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് പോലീസ് പിടിയില്‍.
പറശിനിക്കടവ് കോള്‍മൊട്ടയിലെ കരക്കെപുരയില്‍ വീട്ടില്‍ കെ.പി.സുനീര്‍(47)നെയാണ് ഇന്നലെ രാത്രി 11.10 ന് ധര്‍മ്മശാലയില്‍ വെച്ച് തളിപ്പറമ്പ്എസ്.ഐ പി.സുഭാഷ് പിടികൂടിയത്.
രാത്രികാല പട്രോളിങ്ങിനിടെയാണ് പ്ലാസ്റ്റിക്ക് പാക്കറ്റില്‍ ഹാന്‍സ് എന്ന പുകയില ഉല്‍പ്പന്നവുമായി ഇയാള്‍ പോലീസ് പിടിയിലായത്.
ഡ്രൈവര്‍ സി.പി.ഒ വി.വി.രമേഷും എസ്.എക്കൊപ്പം ഉണ്ടായിരുന്നു.
No comments
Post a Comment