ആലുവയില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ യുവതിയുടെ മൃതദേഹം
എറണാകുളം ആലുവയില്‍ കാറിനുള്ളില്‍ യുവതി മരിച്ച നിലയില്‍.
ചൂര്‍ണിക്കരയിലെ ഫ്‌ലാറ്റിന് സമീപം നിര്‍ത്തിയിട്ട കാറിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഐശ്വര്യ നഗറില്‍ താമസിച്ചിരുന്ന അനില തോമസ് എന്ന യുവതിയുടേതാണ് മൃതദേഹമെന്ന് പൊലീസ് സൂചിപ്പിച്ചു.
ഫ്‌ലാറ്റിന് സമീപം കുട്ടികള്‍ കളിക്കുന്നതിനിടെയാണ് മൃതദേഹം ശ്രദ്ധയില്‍പ്പെടുന്നത്.പൊലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹത്തിന് നാലഞ്ചു ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം.
കാര്‍ കുറച്ചുകാലമായി അവിടെ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നുവെന്ന് നാട്ടുകാര് പറയുന്നു.
No comments
Post a Comment