കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയക്കിടെ യുവതി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍
_പത്തനംതിട്ട ;>_
_തിരുവല്ല ഇടിഞ്ഞില്ലത്തെ സ്വകാര്യ വെൽനെസ് ക്ലിനിക്കിൽ കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയക്കിടെ ഹൃദയാഘാതം സംഭവിച്ച ബ്യൂട്ടീഷ്യൻ മരിച്ചു. വെങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പിൽ വിജി വിദ്യ (45) ആണ് മരിച്ചത്._
_ശസ്ത്രക്രിയയിലെ പിഴവാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം._ _സംഭവത്തിൽ തിരുവല്ല പൊലീസിൽ ബന്ധുക്കൾ പരാതി നൽകി._
_16നാണ് കൈയിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനായി വിദ്യ ശസ്ത്രക്രിയയ്ക്ക് വിധേയയായത്._ _ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യനില വഷളായതിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയായിരുന്നു മരണം._
_അതേസമയം, ചികിത്സയിൽ പിഴവുണ്ടായിട്ടില്ലെന്നാണ് സ്വകാര്യ ക്ലിനിക്കിന്റെ വിശദീകരണം._ _ശസ്ത്രക്രിയയ്ക്കിടെ വിദ്യയ്ക്ക് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്നാണ് ആരോഗ്യനില ഗുരുതരമായതെന്നും ക്ലിനിക് അധികൃതർ വ്യക്തമാക്കി._
No comments
Post a Comment