Header Ads

  • Breaking News

    വിമാനം വൈകി; കണ്ണൂര്‍ വിമാനത്താവളത്തില്‍‌ യാത്രക്കാരുടെ പ്രതിഷേധം


    കണ്ണൂർ: കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പുനഃക്രമീകരിക്കുകയും ദുബായിലേക്കുള്ള വിമാനം റദ്ദാക്കുകയും ചെയ്തതിനെ തുടർന്ന് കണ്ണൂർ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം.

    തിങ്കളാഴ്ച രാവിലെയാണ് സംഭവം.
    രാവിലെ ഏഴിന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരത്തേക്കുള്ള വിമാനം മണിക്കൂറുകളോളമാണ് വൈകിയത്. വിമാനം വൈകുന്നതും റദ്ദാക്കുന്നതും സംബന്ധിച്ച്‌ മുൻകൂട്ടി അറിയിപ്പ് നല്‍കിയില്ലെന്ന് ആരോപിച്ച്‌ യാത്രക്കാർ വിമാനക്കമ്പനി ജീവനക്കാരോട് പ്രതിഷേധിച്ചു. എന്നാല്‍ വിമാനം വൈകുന്നതായി യാത്രക്കാരെ നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്ന് വിമാനക്കമ്പനി ജീവനക്കാർ പറഞ്ഞു.രാവിലെ ഒമ്പത് മണിയോടെ പുറപ്പെടേണ്ടിയിരുന്ന കണ്ണൂർ-ദുബായ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് റദ്ദാക്കിയത്. സാങ്കേതിക തകരാറിനെ തുടർന്ന് മസ്കറ്റില്‍ നിന്ന് കണ്ണൂരിലേക്കുള്ള വിമാനം മസ്കറ്റില്‍ തന്നെ നിലത്തിറക്കേണ്ടിവന്നതിനാലാണ് ഇവിടെനിന്നുള്ള ദുബായ് വിമാനം റദ്ദാക്കേണ്ടിവന്നതെന്ന് വിമാനക്കമ്പനി അധികൃതർ പറഞ്ഞു. യാത്രക്കാർക്ക് ടിക്കറ്റ് തുക തിരിച്ചുനല്‍കുകയോ യാത്ര പുനഃക്രമീകരിക്കുകയോ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

    No comments

    Post Top Ad

    Post Bottom Ad