Header Ads

  • Breaking News

    ഓണം കളറാക്കിക്കോളീൻ മക്കളെ; സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം: വിദ്യാഭ്യാസമന്ത്രി


    തിരുവനന്തപുരം: ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ അനുമതി. വരുന്ന ആഗസ്റ്റ് 21-ന് നടക്കുന്ന സ്കൂളുകളിലെ ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്ക് യൂണിഫോം ഇളവ് നൽകാൻ വിദ്യാഭ്യാസ മന്ത്രി നിർദ്ദേശം നൽകി.

    ഓണാഘോഷ വേളകളിൽ യൂണിഫോമിന് പകരം വിദ്യാർഥികൾക്ക് അവരുടെ താത്പര്യപ്രകാരമുള്ള വസ്ത്രങ്ങൾ ധരിച്ച് ആഘോഷങ്ങളുടെ ഭാഗമാകാം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിദ്യാർഥികൾക്ക് സന്തോഷം പകരുന്ന വിവരം മന്ത്രി പങ്കുവച്ചത്. ഇതുസംബന്ധിച്ച നിർദേശം നൽകാൻ വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിക്കുകയും ചെയ്തു.

    No comments

    Post Top Ad

    Post Bottom Ad