ഹൈവേക്കൊള്ള മുഖ്യപ്രതി പിടിയിൽ
*പിലാത്തറയിൽ* മഹാരാഷ്ട്ര സ്വദേശിയായ സ്വർണ വ്യാപാരിയെയും കുടുംബത്തെയും അക്രമിച്ച് സ്വർണവും പണവും തട്ടിയെ ടുത്ത കേസിൽ മുഖ്യപ്രതി പോലീസ് പിടിയിലായി. ചൊക്ലി നെടുമ്പം സ്വദേശി നുച്ചിക്കാടൻ വിട ജെ. ആർ. അഭിനവിനെ (27)യാണ് റൂറൽ എസ്.പി. ഉമേഷ് ഗോയലിൻ്റെ നിർദേശപ്രകാരം പയ്യന്നൂർ ഡിവൈ.എസ്.പി. പി.കെ.മണി യുടെ നേത്യത്വത്തിൽ നടന്ന അന്വേഷണത്തിൽ സി.ഐ: മഹേഷ് കെ. നായർ പിടികൂടി യത്. ഇന്ന് പുലർച്ചെ കർണാട കയിലേക്ക് കടക്കാനുള്ള ശ്രമ ത്തിനിടയിലാണ് ഇരിട്ടിയിൽ വെച്ച് അഭിനവ് പിടിയിലായത്. പാനൂർ ഭാഗത്ത് ഒരു ഫർണിച്ചർ
കടയിൽ ജോലി ചെയ്യുന്ന ഇയാൾ സി.പി.എം പ്രവർത്തക നാണ്. നിരവധി ഹൈവേക്കൊ ള്ളയിൽ ഇയാൾക്ക് പങ്കു ണ്ടെന്ന സൂചന പോലീസിന് ലേക്ക് പോവുകയായിരുന്ന ലഭിച്ചിട്ടുണ്ട്. പയ്യന്നൂർ പോലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്ത് ശേഷം ഇന്നലെ ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി.
ജൂൺ ഒന്നിന് രാത്രിയാണ് കേസിനാസ്‌പദമായ ദമായ സംഭവം നടന്നത്. തലശേരിയിൽ താമ സിച്ച് സ്വർണവ്യാപാരം നട ത്തുന്ന മഹാരാഷ്ട്ര സ്വദേശി കുമാർ ജലന്തർ നിഗമിനെയും കുടുംബത്തെയും ആക്രമിച്ച് കാർ തട്ടിയെടുത്ത് 30 പവനും ഒന്നരക്കോടി രൂപയും തട്ടിയെടു ത്തുവെന്നാണ് കേസ്. മഹാരാഷ്ട്രയിൽ നിന്നും
തലശ്ശേരിയിലേക്ക് പോവുകയായിരുന്ന കുടുംബത്തെ
എടാട്ട് വെച്ചാണ് അക്രമിച്ച് അവർ സഞ്ചരിച്ചു കെ.എൽ ടാൻ 2019 കാർ തട്ടിയെടുത്തൽ. കാർ പിന്നീട് പിലാത്തറ സഹകരണ കോളേജിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ ഉപേ ക്ഷിക്കുകയായിരുന്നു. സ്വർണം പൊട്ടിക്കൽ സംഘമായിരുന്നു സംഭവത്തിന് പിറകിൽ. ഈ കേസിൽ ആദ്യം പിടികൂടിയത് കീച്ചേരി പാറക്കടവ് സ്വദേശി പയ്യൻ ഹൗസിൽ സനു സന്തോഷ് (42) ആണ്. ഇയാൾ ബി.ജെ.പി പ്രവർത്തകനാണ്. ജൂൺ 13നാണ് ഇയാൾ പിടിയി ലായത്. ഇതിന് പിറകെ ജൂലായ് ഒന്നാം തീയതി സി. പി.എം പ്രവർത്തകനായ മാലൂർ കുണ്ടേരി പൊയിൽ വയൽ ഹൗസിൽ അശ്വന്ത് (26) പിടിയി ലായി. അതിനുശേഷം കഴിഞ്ഞ 25ന് ബി.ജെ.പി പ്രവർത്തക നായ കണ്ണപുരം ചെറുകുന്ന് പൂങ്കാവിലെ എ.ജിജിലും (36)
പിടിയിലായിരുന്നു.
No comments
Post a Comment