Header Ads

  • Breaking News

    പൂട്ടിക്കിടക്കുന്ന ചകിരി ഫാക്‌റിയില്‍ നിന്ന് ഒരുലക്ഷം രൂപയുടെ മെഷിനറികള്‍ കവര്‍ന്നു

    *പരിയാരം:* പൂട്ടിക്കിടക്കുകയായിരുന്ന യന്ത്രവല്‍കൃത ചകിരി സഹകരണ സംഘത്തില്‍ മോഷണം. ഒരു ലക്ഷം രൂപയുടെ മെഷീനുകളും ഇരുമ്പ് ഷീറ്റുകളും മോഷണംപോയി. പരിയാരം കോരന്‍പീടിക കാവിന്‍ചാലില്‍ പ്രവര്‍ത്തിച്ചിരുന്ന ചകിരിസംഘം ഓഫീസും ഫാക്ടറിയും കഴിഞ്ഞ മൂന്ന് വര്‍ഷമായി അടച്ചിട്ടിരിക്കയാണ്. 

    ഫാക്ടറിയുടെ ഷട്ടറിന്റെയും ഓഫീസ്‌കെട്ടിടത്തിന്റെ വാതിലിന്റെയും പൂട്ട്‌പൊളിച്ച് കടന്നാണ് സാധനങ്ങള്‍ മോഷ്ടിച്ചത്. 2023 ജനുവരിക്കും 2025 ആഗസ്‌റ്റ് 9 നും ഇടയിലാണ് മോഷണം നടന്നതെന്ന് കാണിച്ച് അമ്മാനപ്പാറ ദീപാഞ്ജലിയിലെ ഇ.ടി.രാജീവന്‍ നല്‍കിയ പരാതിയിലാണ് പരിയാരം പോലീസ് കേസെടുത്തത്.

    No comments

    Post Top Ad

    Post Bottom Ad