Header Ads

  • Breaking News

    പതിനഞ്ചാം ദിവസവും കാണാമറയത്ത്; മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ ഇന്നും തുടരും


    MISSING FISHERMEN SEARCHING

    തിരുവനന്തപുരത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ ഇന്ന് പതിനഞ്ചാം ദിവസം. അഞ്ചുതെങ്ങ് സ്വദേശി ഷിജിൻ , പുല്ലുവിള സ്വദേശി ജോൺ എന്നിവരെ കണ്ടെത്താൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. അതേസമയം തിരച്ചിൽ ഇപ്പോഴും മന്ദഗതിയിൽ തുടരുകയാണ്.

    വിഴിഞ്ഞത്തും മുതലപ്പൊഴിയിലും മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് പതിനഞ്ച് ദിവസം പിന്നിടുകയാണ്. വലിയ വിമർശനങ്ങൾക്കൊടുവിൽ ഇരുകുടുംബങ്ങളിലും എത്തി തിരച്ചിൽ ഏകോപിപ്പിക്കുമെന്ന് ഫിഷറീസ് വകുപ്പുമന്ത്രി പറഞ്ഞിരുന്നുവെങ്കിലും അതും പാഴ്വാക്കായി. വിഴിഞ്ഞത്തുനിന്ന് കാണാതായ ജോണി നായുള്ള തിരച്ചിലിലാണ് സർക്കാർ ഇപ്പോഴും അലംഭാവം തുടരുന്നത്. തമിഴ്നാട്ടിലെ രാമേശ്വരം തീരത്ത് തിരച്ചിൽ നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു എങ്കിലും ഇതുവരെയും നടപടികൾ ഉണ്ടായില്ലെന്ന് കുടുംബം.

    തിരച്ചിൽ തുടങ്ങിയെന്ന് ആദ്യഘട്ടത്തിൽ ഫിഷറീസ് വകുപ്പിൽ നിന്ന് അറിയിപ്പ് ലഭിച്ചുവെങ്കിലും ഇപ്പോഴും തിരക്കിൽ തുടങ്ങിയിട്ടില്ലെന്നാണ് കുടുംബത്തിന്റെ പരാതി. മുതലപ്പൊഴിയിൽ കാണാതായ ഷിജിൻ ആയുള്ള തിരച്ചിൽ പൊഴിയുടെ ഭാഗത്താണ് പുരോഗമിക്കുന്നത്. പൊഴിയുടെ ഭാഗത്തെ കല്ലുകൾക്കിടയിലാണ് തിരച്ചിൽ നടത്തുന്നത്. ഫിഷറീസ് വകുപ്പിന്റെയും പോസ്റ്റുകാർഡിന്റെയും തിരച്ചിലിന് പുറമേ മത്സ്യത്തൊഴിലാളികളും തിരച്ചിൽ നടത്തുന്നുണ്ട്. വലിയ വിമർശനങ്ങൾ ഉയർന്നതിന്പിന്നാലെ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിച്ചിരുന്നെങ്കിലും ഇപ്പോൾ വീണ്ടും നടപടികൾ മന്ദഗതിയിൽ ആകുന്നുവെന്ന് ആരോപണമുണ്ട്.

    No comments

    Post Top Ad

    Post Bottom Ad