Header Ads

  • Breaking News

    ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച നടൻ മമ്മൂട്ടി; ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള സിനിമ

    എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്‌ത ഫെമിനിച്ചി ഫാത്തിമയാണ് മികച്ച മലയാള സിനിമ. മികച്ച നടനുള്ള അവാർഡ് ഭ്രമയുഗത്തിലൂടെ മമ്മൂട്ടി സ്വന്തമാക്കി. നാലാം തവണയാണ് മമ്മൂട്ടി ദേശീയ പുരസ്കാരം സ്വന്തമാക്കുന്നത്. മതിലുകൾ, ഒരു വടക്കൻ വീരഗാഥ, പൊന്തൻമാട എന്നീ ചിത്രങ്ങളിലൂടെയാണ് നേരത്തെ മമ്മൂട്ടി നേട്ടം സ്വന്തമാക്കിയിരുന്നത്. മികച്ച ഛായാഗ്രഹണത്തിനുള്ള അവാർഡും ബ്രമയുഗത്തിനാണ്. ഷഹ്നാദ് ജലാലിലാണ് അവാർഡ് വൈക്കം വിജയ ലക്ഷ്‌മിയാണ് മികച്ച ഗായിക. അജയൻ്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലെ അങ്ങ് വാന കോണിലെ എന്ന ഗാനത്തിനാണ് അവാർഡ്.
    ധനുഷ് സംവിധാനം ചെയ്ത‌് അഭിനയിച്ച റായനാണ് മികച്ച തമിഴ് സിനിമ. കമ്മിറ്റി കുറോളുവാണ് മികച്ച തെലുങ്ക് സിനിമ. യദു വംശിയാണ് ചിത്രത്തിന്റെ സംവിധായകൻ. മെയ്യഴകനിലെ സൗണ്ട് മിക്സിങ് എൻജിനീയർ സുരേൻ ജി പ്രത്യേക ജൂറി പരാമർശം നേടി.
    2024 ൽ സർട്ടിഫിക്കേഷൻ ലഭിച്ച സിനിമകൾക്കുള്ള പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്. മലയാളി സംവിധായകൻ ജയരാജാണ് ജൂറി ചെയർമാൻ.

    No comments

    Post Top Ad

    Post Bottom Ad