Header Ads

  • Breaking News

    തലശേരിയിൽ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പോലീസ് പിടിയിൽ

     ചമ്പാട് പുതുക്കുടി മനയത്ത് വയലിൽ അൽജെയിൻ ഹൗസിൽ മുഹമ്മദ് ഷദാബ് റോഷൻ (31), പന്ന്യന്നൂർ ആണ്ടിപ്പീടികയിലെ വലിയപറമ്പത്ത് മുഹമ്മദ് റഫ്നാസ് (29), പുന്നോൽ താഴെ വയലിലെ മുസ്താന മറിയം ബെയത്തിൽ വി.പി. മുസ്താഫിർ (31) എന്നിവരാണ് പിടിയിലായത്.
    ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തലശ്ശേരി  ഡാൻസാഫും തലശ്ശേരി പൊലീസും നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കൊളശ്ശേരി അണ്ടർപാസിന് സമീപത്ത് ഇവരെ പൊലീസ് പിടികൂടിയത്. അമിതവേഗതയിൽ എത്തിയ കാർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് 4.19 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്. ലഹരിമരുന്നും കടത്തിന് ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.

    No comments

    Post Top Ad

    Post Bottom Ad