Header Ads

  • Breaking News

    ടിവി റേറ്റിങിന് ലാന്‍ഡിങ് പേജ് ബാധകമാക്കരുത്; കേന്ദ്രനിര്‍ദേശത്തെ പിന്തുണച്ച് ബാര്‍ക്; ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

    ടെലിവിഷന്‍ റേറ്റിങിന് ലാന്‍ഡിങ് പേജ് ബാധകമാക്കരുതെന്ന കേന്ദ്രനിര്‍ദേശത്തെ പിന്തുണച്ച് റേറ്റിങ് ഏജന്‍സി ബാര്‍ക്. ഇക്കാര്യത്തില്‍ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് ബാര്‍ക് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. 

    കേസില്‍ ബാര്‍ക് കഴിഞ്ഞ ദിവസം സത്യവാങ്മൂലം സമര്‍പ്പിച്ചു. ലാന്‍ഡിങ് പേജുകള്‍ ടിവി റേറ്റിങ് കൃത്രിമമായി ഉയര്‍ത്തുന്നെന്ന് ബാര്‍ക് വിശദീകരിക്കുന്നു. പ്രേക്ഷകര്‍ സ്വമേധയാ തിരഞ്ഞെടുക്കാതെ നിര്‍ബന്ധിതമായി കാണേണ്ടി വരുന്നത് റേറ്റിങിന് പരിഗണിക്കില്ലെന്നത് രാജ്യാന്തര തലത്തില്‍ പാലിക്കപ്പെടുന്ന മാനദണ്ഡമാണെന്ന് ബാര്‍ക് വിശദീകരിക്കുന്നു. വിപണനാവശ്യങ്ങള്‍ക്ക് ലാന്‍ഡിങ് പേജ് ഉപയോഗിക്കാമെന്നും എന്നാല്‍ പ്രേക്ഷക കണക്കെടുപ്പില്‍ പരിഗണിക്കാനാവില്ലെന്നും സത്യവാങ്മൂലത്തില്‍ ബാര്‍ക് പറയുന്നു.

    ലാന്‍ഡിങ് പേജ് ഉപയോഗിക്കുന്നതിനെ പുതിയ നയം എതിര്‍ക്കുന്നില്ല.സുപ്രീംകോടതി സമാന വിഷയം പരിഗണിക്കുന്നുണ്ടെന്നായിരുന്നു ഹര്‍ജിക്കാരായ ഓള്‍ ഇന്ത്യ ഡിജിറ്റല്‍ കേബിള്‍ ഫെഡറേഷന്റെ പ്രധാന വാദം. എന്നാല്‍ സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയം ചാനല്‍ ക്രമത്തെക്കുറിച്ചാണെന്നും പ്രേക്ഷക എണ്ണവുമായി ബന്ധപ്പെട്ടല്ലെന്നും ബാര്‍ക്ക് വ്യക്തമാക്കുന്നു.

    No comments

    Post Top Ad

    Post Bottom Ad