പോക്സോ കേസിൽ രാമന്തളി സ്വദേശി ഉണ്ണികൃഷ്ണൻ പോലീസ് പിടിയിൽ
നാടക നടനും ഓട്ടോ തൊഴിലാളിയുമായ അന്നൂർ സ്വദേശിയും രാമന്തളി താമസക്കാരനുമായ ഉണ്ണികൃഷ്ണനെ പയ്യന്നൂർ പോലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. കഴിഞ്ഞ വർഷം ഉണ്ണികൃഷ്ണൻ്റെ ഭാര്യയും, മകനും, പേര മകളും ആത്മഹത്യ ചെയ്തിരുന്നു. മകൻ്റെ ഭാര്യ തൻ്റെ മകളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിൽ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു വെങ്കിലും ജാമ്യം ലഭിച്ചിരുന്നു ഉണ്ണികൃഷ്ണന് .ആ മരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന വ്യക്തിയാണ് ഉണ്ണികൃഷ്ണൻ സമാനരീതിയിലുള്ള പരാതി പ്രകാരമാണ് പയ്യന്നൂർ പോലീസ് ഉണ്ണികൃഷ്ണന് എതിരെ കേസെടുത്തിട്ടുള്ളത്. പോക്സോ കേസ് റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾക്ക് നിയമപരമായ പരിമിധിയുണ്ട്. എന്തായാലും ഈ കേസും അതിലേക്ക് ഇടയാക്കിയ പരാതിയും ഗൗരവതരമാണ്.
No comments
Post a Comment