Header Ads

  • Breaking News

    ഡ്രൈവിങ് ടെസ്റ്റ് അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു; നടപടിയുമായി ഗതാഗത വകുപ്പ്



    തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് അപേക്ഷകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാന്‍ നടപടിയുമായി ഗതാഗത വകുപ്പ്. അപേക്ഷകള്‍ കൂടുതലുള്ള ഓഫീസുകളിലേക്ക് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കും. ഇതിനായി വിവിധ ഓഫീസുകളിൽ അധിക തസ്തിക അനുവദിച്ച് ഉത്തരവായി.

    ഉദ്യോഗസ്ഥ ക്ഷാമം മൂലം സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാകാത്തത് ഉദ്യോഗാര്‍ഥികള്‍ക്ക് വലിയ പ്രയാസമായിരുന്നു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായിരുന്നു അപേക്ഷകള്‍ കുന്നുകൂടിയത്. 60 അധിക തസ്തികക്കാണ് സര്‍ക്കാര്‍ അനുമതി. 26 എംവിഐമാരുടെയും 34 എഎംവിഐമാരുടെയും പോസ്റ്റാണ് സൃഷ്ടിച്ചത്.

    മലപ്പുറം ജില്ലയിലെ വിവിധ ഓഫീസുകളിലേക്കായി 18 ഉദ്യോഗസ്ഥരെ വിന്യസിക്കും. കോഴിക്കോട് 11ഉം, കണ്ണൂര്‍ 10ഉം അധിക തസ്തികയായിട്ടുണ്ട്. വാഹന്‍-സാരഥി പോര്‍ട്ടലുകള്‍ പണിമുടക്കുന്നത് ലേണേഴേ്സ് ടെസ്റ്റുകളെ ബാധിച്ചിരുന്നു. ഇതില്‍ പരിഹാരം കാണാന്‍ ഗതാഗത മന്ത്രി സി.പി ജോണ്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു.

    No comments

    Post Top Ad

    Post Bottom Ad