Header Ads

  • Breaking News

    കണ്ണൂര്‍ എരിപുരത്ത് ഗ്യാസ് സിലിണ്ടര്‍ ലോറിയും കണ്ടെയ്നറും കൂട്ടിയിടിച്ച്‌ അപകടം; ഡ്രൈവര്‍ക്ക് പരുക്ക്




    കണ്ണൂർ: എരിപുരം പെട്രോള്‍ പമ്പിന് സമീപം ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച്‌ അപകടം.ഇന്ന് പുലർച്ചെ 5 മണിയോടെയാണ് സംഭവം.
    അപകടത്തില്‍ കണ്ടെയ്നർ ലോറിയുടെ ഡ്രൈവർക്ക് പരുക്കേറ്റു.
    കാബിനില്‍ കുടുങ്ങിയ ഡ്രൈവറെ അഗ്നിരക്ഷാ സേന എത്തി കാബിൻ പൊളിച്ചാണ് പുറത്തെടുത്തത്.
    പരുക്കേറ്റയാളെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.
    ഗ്യാസ് സിലിണ്ടർ ലോറി ആയതിനാല്‍ അപകട സ്ഥലത്ത് വൻ സുരക്ഷാ ക്രമീകരണങ്ങളാണ് അധികൃതർ ഏർപ്പെടുത്തിയത്. വലിയ അപകടം ഒഴിവായി.

    No comments

    Post Top Ad

    Post Bottom Ad