Header Ads

  • Breaking News

    നാറാത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

     കണ്ണൂർ: മയ്യിൽ നാറാത്ത് ആലിൻകീഴിലെ ചെറുവാക്കര ഗവ. എൽ.പി. സ്കൂളിന് മുന്നിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കുറ്റ്യാട്ടൂർ പഴശ്ശി വായക്കച്ചാൽ റോഡിലെ വി.കെ. ദിനിൽ (32) ആണ് മരിച്ചത്.

    വെള്ളിയാഴ്ച വൈകിട്ട് 6.30 ഓടെയാണ് അപകടമുണ്ടായത്. കണ്ണൂർ ഭാഗത്ത് നിന്ന് നാറാത്ത് ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും എതിർദിശയിൽ വന്ന സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ദിനിലിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    ദിനിൽ എട്ടെയാറിലെ ഓട്ടോറിക്ഷ ഡ്രൈവർ കാക്കാമണി ദിനേശൻ – വി.കെ. നളിനി ദമ്പതികളുടെ മകനാണ്. വി.കെ. ദിപിന, വി.കെ. ദിൽന (അധ്യാപിക) എന്നിവരാണ് സഹോദരങ്ങൾ.

    മൃതദേഹം കണ്ണൂർ എ.കെ.ജി. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ശനിയാഴ്ച വൈകിട്ട് 6 മണിക്ക് പൊറോളം ശാന്തിവനത്തിൽ നടക്കും.

    No comments

    Post Top Ad

    Post Bottom Ad