സോക്സിലും വസ്ത്രങ്ങളിലും പണം! അയോധ്യയില്‍ നടന്നത് വൻ കൊള്ള; 80 ലക്ഷത്തോളം രൂപ കണ്ടെടുത്തു; സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ എസ്‌ഐടി അന്വേഷണം ശക്തമാക്കി
_*അയോധ്യ*: രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട് കുറ്റാരോപിതർ പണം കടത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു._
_കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എട്ടുപേരില്‍ അഞ്ചുപേർ നോട്ടുകെട്ടുകള്‍ വസ്ത്രങ്ങള്‍ക്കുള്ളിലും സോക്സിലും ഒളിപ്പിച്ചുകടത്തുന്ന ദൃശ്യങ്ങളാണ് ലഭിച്ചിട്ടുള്ളത്._ _ക്ഷേത്രത്തിലെ പില്‍ഗ്രിം ഫെസിലിറ്റി സെന്ററിലെ കഴിഞ്ഞ 45 ദിവസത്തെ ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷമാണ് അന്വേഷണ സംഘം ഇക്കാര്യം സ്ഥിരീകരിച്ചത്._
_80 ലക്ഷത്തോളം രൂപ കണ്ടെടുത്തു._
_അവിനാഷ് ശുക്ല, ലവ്കുഷ് മിശ്ര, അനുകല്‍പ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രമാശങ്കർ മിശ്ര, രാം ശങ്കർ യാദവ് എന്ന ടിന്നു യാദവ്, സുഭാഷ് ശ്രീവാസ്തവ എന്നിവരെയാണ് കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. കുറ്റാരോപിതരുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ നടത്തിയ തിരച്ചിലില്‍ ഇതുവരെ 80 ലക്ഷത്തോളം രൂപ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ക്ഷേത്രത്തിലെ വിവിധ കാണിക്കവഞ്ചികളില്‍ നിന്നുള്ള നോട്ടുകളും നാണയങ്ങളും എണ്ണുന്നതിനായി അമ്പതോളം പേരെയാണ് ട്രസ്റ്റ് ചുമതലപ്പെടുത്തിയിരുന്നത്._ _നോട്ടുകള്‍ കൂട്ടിയിട്ടിരിക്കുന്ന വലിയ കൂമ്പാരത്തില്‍ നിന്നും തന്ത്രപരമായാണ് പ്രതികള്‍ നോട്ടുകെട്ടുകള്‍ മാറ്റിയതെന്ന് പോലീസ് നല്‍കുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നു._
_നിയമനങ്ങളില്‍ സുരക്ഷാ വീഴ്ച_
_അറസ്റ്റിലായവരില്‍ ടിന്നു യാദവ് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായിയുടെ മുൻ ഡ്രൈവറാണ്._ _അറസ്റ്റിലായ എട്ടുപേരില്‍ ആറുപേരെയും പണം നിക്ഷേപിക്കുന്ന എസ്ബിഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) കരാർ അടിസ്ഥാനത്തിലാണ് നിയമിച്ചത്. വാരണാസി ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈനിക് സെക്യൂരിറ്റീസ് എന്ന ഏജൻസി വഴിയാണ് ഈ നിയമനം നടന്നത്. എന്നാല്‍ ബാങ്ക് നല്‍കിയ പേരുകാരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് നിയമനം നടത്തുക മാത്രമാണ് ചെയ്തതെന്നും, ഇവർ ആരും തന്നെ മുൻപ് തങ്ങളോടൊപ്പം ജോലി ചെയ്തവരല്ലെന്നും ഏജൻസി വ്യക്തമാക്കി._ _ശരിയായ പരിശോധനകളോ സുരക്ഷാ മാനദണ്ഡങ്ങളോ പാലിക്കാതെയാണ് പണം എണ്ണാൻ ആളുകളെ നിയമിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പണം എണ്ണുന്ന സ്ഥലത്തേക്ക് ജീവനക്കാർ കയറുമ്പോഴും ഇറങ്ങുമ്പോഴും കൃത്യമായ പരിശോധനകള്‍ ഉണ്ടായിരുന്നില്ല._
No comments
Post a Comment