നെന്മാറ ഇരട്ടക്കൊലക്കേസ്:ചെന്താമരയ്ക്ക് തൂക്കുകയർ, 20 ലക്ഷം പിഴ
*പാലക്കാട്:* നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് തൂക്കുകയർ. 20 ലക്ഷം പിഴയും അടയ്ക്കണം. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ശിക്ഷാവിധിയിന്മേൽ വാദം കേട്ടശേഷം വിധി പറയാൻ മാറ്റുകയായിരുന്നു. ബാക്കിയുള്ളവരുടെ ജീവന് കൂടി ഭീഷണിയാകുന്ന പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. സാഹചര്യ തെളിവുകൾ മാത്രമുള്ള കേസിൽ കുറഞ്ഞ ശിക്ഷ മാത്രമേ നൽകാവൂ എന്നായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം. 2025 ജനുവരി 27ന് പോത്തുണ്ടി ബോയൻ നഗർ സ്വദേശി സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി പറഞ്ഞത്
No comments
Post a Comment