കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 17.60 കിലോ കഞ്ചാവ് ഉപേക്ഷിച്ചനിലയിൽ
കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ ഉടമസ്ഥരില്ലാത്തനിലയിൽ കണ്ടെടുത്ത മൂന്ന് ബാഗുകളിൽനിന്നായി 17.690 കിലോ കഞ്ചാവ് കണ്ടെത്തി. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും കണ്ണുർ ആർ.പി.എഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. രണ്ടാമത്തെ പ്ലാറ്റ് ഫോമിൽ ബാഗിൽ സൂക്ഷിച്ചനിലയിലായിരുന്നു കഞ്ചാവ്. പ്രതികൾ പോലീസിനെ കണ്ടതോടെ രക്ഷപ്പെട്ടതാകാമെന്നാണ് സംശയിക്കുന്നത്.
കണ്ണൂർ ആർ.പി.എഫ്. ഇൻസ്പെക്ടർ ജെ. വർഗീസ്, അസി. സബ് ഇൻസ്പെക്ടർ വി.വി. സഞ്ജയ് കുമാർ, സിവിൽ പോലീസ് ഓഫീസർ അബ്ദുൽ സത്താർ എന്നിവരും കണ്ണൂർ ഇ.ഇ. ആൻഡ് എ.എൽ.എസ് എസ് . ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എസ്. സിയാദ്, അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡുമാരായ ആർ.പി. നാസർ, സി. പുരുഷോത്തമൻ, അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഡ്രൈവർ അജിത്ത്, സി.ഇ.ഒ. മാരായ എ.വി. രതിക, തേജ്വൽ രാജീവൻ എന്നിവരും കഞ്ചാവ് പിടികൂടിയ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
No comments
Post a Comment