Header Ads

  • Breaking News

    ഇ- കെവൈസി ചെയ്‌തോ?; ഓഗസ്റ്റ് 15 മുതല്‍ ഗ്യാസ് സിലിണ്ടര്‍ കിട്ടില്ല; അറിയിപ്പുമായി കമ്പനികള്‍

    ▪️കൊച്ചി: എല്‍പിജി ഗാര്‍ഹിക സിലിണ്ടര്‍ ഉപയോക്താക്കള്‍ക്ക് ഇ കൈവൈസി പൂര്‍ത്തിയാക്കാന്‍ ഇനിയുള്ളത് പതിനഞ്ച് ദിവസം. ഓഗസ്റ്റ് പതിനഞ്ചിനുള്ളില്‍ കെവൈസി നല്‍കണമെന്നാണ് പൊതുമേഖല എണ്ണ കമ്പനികള്‍ നല്‍കിയിട്ടുള്ള നിര്‍ദേശം. ഇത് സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് കമ്പനികള്‍ സന്ദേശം അയക്കുന്നുണ്ട്. നിശ്ചിത തീയതിക്കകം ബയോമെട്രിക് അപ്‌ഡേഷന്‍ നല്‍കിയില്ലെങ്കില്‍ ഗാര്‍ഹിക സിലിണ്ടര്‍ ആനൂകൂല്യം ലഭിക്കില്ലെന്നാണ് സന്ദേശത്തിലുള്ളത്. ഇത് സംബന്ധിച്ച് ഗ്യാസ് ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

    2024ല്‍ ആരംഭിച്ച കെവൈസി അപ്‌ഡേഷന്‍ കര്‍ശനമാക്കിയത് പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് സിലിണ്ടര്‍ ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ്. നിലവില്‍ ഇ കൈവസി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ കഴിയൂ. ഗ്യാസ് സിലിണ്ടര്‍ യഥാര്‍ഥ ഉടമകള്‍ തന്നെയാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പിക്കാനാണ് അപ്‌ഡേഷന്‍ എന്നാണ് കമ്പനികളുടെ വാദം.

    വിതരണ ഏജന്‍സികള്‍ മുഖേനെയും കമ്പനികളുടെ ആപ്പ് വഴി ഓണ്‍ലൈനായും അപ്‌ഡേഷന്‍ നടത്താം. സിലിണ്ടര്‍വിതരണത്തിനായി ഏജന്‍സി ജീവനക്കാര്‍ വീട്ടിലെത്തുമ്പോഴും അപ്‌ഡേഷന്‍ നടത്താവുന്നതാണ്. ഓണ്‍ലൈന്‍ അപ്‌ഡേഷനായി കമ്പനി ആപ്പും ചിത്രം എടുക്കാനായി ആധാര്‍ ഫെയ്‌സ് ആര്‍ഡി ആപ്പും ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യണം. സംശയങ്ങള്‍ക്ക് ടോള്‍ഫ്രീ നമ്പര്‍: 1800 2333555.

    No comments

    Post Top Ad

    Post Bottom Ad