Header Ads

  • Breaking News

    14 വയസ്സുകാരൻ സ്കൂട്ടറോടിച്ച സംഭവത്തിൽ അമ്മയ്ക്ക് 26,000 രൂപ പിഴ ശിക്ഷ വിധിച്ച് കോടതി


    കടയ്ക്കൽ: 14 വയസ്സുകാരൻ സ്കൂട്ടറോടിച്ച സംഭവത്തിൽ വാഹനത്തിന്റെ റജിസ്റ്റേഡ് ഉടമയായ അമ്മയ്ക്ക് 26,000 രൂപ പിഴ ശിക്ഷ വിധിച്ച് കടയ്ക്കൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി.
    ​ 2023 ഏപ്രിൽ 9-ന് ചിതറ പോലീസ് നടപ്പാക്കിയ വാഹന പരിശോധനയിലാണ് 14 വയസ്സുകാരൻ സ്കൂട്ടർ ഓടിച്ചു വന്നത് ശ്രദ്ധയിൽപ്പെട്ടത്.
    ​ചിതറ പോലീസ് എസ്.ഐ. മുഹസിൻ മുഹമ്മദ്, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ഉബൈദ്, അരുൺ എന്നിവർ ചേർന്ന് വാഹനം തടഞ്ഞു നിർത്തി. തുടർന്ന് കുട്ടിയുടെ രക്ഷകർത്താവിനെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
    ​മൈനർ ഡ്രൈവിംഗ് തടയുന്നതിന്റെയും മോട്ടോർ വാഹന നിയമത്തിന്റെയും അടിസ്ഥാനത്തിൽ കടയ്ക്കൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വാഹന ഉടമയായ അമ്മയ്ക്ക് 26,000 രൂപ പിഴ ശിക്ഷ ചുമത്തി.

    No comments

    Post Top Ad

    Post Bottom Ad