ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവം; റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയതായി മന്ത്രി കെ മുരളീധരൻ
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിലുള്ള രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവത്തിൽ അന്വേഷിക്കാൻ സമിതിയെ ചുമതലപ്പെടുത്തിയതായി മന്ത്രി കെ മുരളീധരൻ. 48 മണിക്കൂറിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട് എന്നും റിപ്പോർട്ട് അടിസ്ഥാനത്തിൽ അടുത്ത ദിവസം നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
മോശമായി പെരുമാറിയ സ്റ്റാഫിനെ കൗൺസിലിങ്ങിന് വിധേയമാക്കും. ഇതുവരെ റിട്ടൺ പരാതി നൽകിയിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് വാർത്ത കണ്ടത്. അന്വേഷണത്തിൽ എല്ലാ കാര്യങ്ങളും പരാതിക്കാർക്ക് പറയാം. മുഖം നോക്കാതെ നടപടി ഉണ്ടാകും. ഇപ്പോൾ സ്വമേധയ ആണ് അന്വേഷണം
പ്രഖ്യാപിച്ചത്.
രോഗി കട്ടിലിൽ നിന്ന് വീണ് മരിച്ചുവെന്ന ആരോപണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരിശോധിക്കും എന്ന് മന്ത്രി പറഞ്ഞു. അദ്ദേഹത്തിന് മറ്റൊരു രോഗം ഉണ്ടായിരുന്നു. എന്താണ് മരണകാരണം എന്ന് അന്വേഷിച്ച് നടപടിയെടുക്കും എന്നും അദ്ദേഹം പറഞ്ഞു.
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പാരിപ്പള്ളി സ്വദേശി രാജേന്ദ്രപ്രസാദിന്റെ (61) കാലിലാണ് പുഴുവരിച്ചത്. കഴിഞ്ഞ മാസം 28-നാണ് ഇദ്ദേഹത്തെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി കാലിൽ കമ്പിയിട്ടു. നാലു ദിവസമായി ഐസിയുവിൽ നിരീക്ഷണത്തിലായിരുന്നു. ഞായർ ഉച്ചയോടെ ഐസിയുവിൽനിന്ന് വാർഡിലേക്ക് മാറ്റിയപ്പോഴാണ് കെട്ടുകൾക്കിടയിലൂടെ പുഴുവരിക്കുന്നത് ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. ഡോക്ടർമാരെയും നഴ്‌സിങ് അധികൃതരെയും അറിയിച്ചെങ്കിലും ഇക്കാര്യം പരിശോധിക്കാൻ പോലും തയ്യാറായില്ലെന്ന് ബന്ധുക്കൾ പറഞ്ഞു
No comments
Post a Comment