Header Ads

  • Breaking News

    സംസ്ഥാനത്ത് പനിപ്പേടി; കണക്കുകള്‍ ഭീതിപ്പെടുത്തുന്നു! പനി ബാധിതരുടെ എണ്ണം പത്തുലക്ഷം കടന്നു, ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്




    തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനികള്‍ അതിവേഗം പടരുന്നതായി ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്.കഴിഞ്ഞ ശനിയാഴ്ച മാത്രം 11,500-ലധികം പേരാണ് പനി ബാധിച്ച്‌ ചികിത്സ തേടിയത്.
    ഷിഗെല്ല, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗങ്ങള്‍ വ്യാപകമാകുന്നതും മരണനിരക്ക് വർധിക്കുന്നതും ആരോഗ്യമേഖലയില്‍ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
    പ്രധാന കണക്കുകള്‍:
    പകർച്ചപ്പനി: പനി ബാധിതരുടെ എണ്ണം പത്തുലക്ഷം കടന്നു. മലപ്പുറം (2470), കോഴിക്കോട് (1142) എന്നീ ജില്ലകളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വയനാട്ടില്‍ പനി ബാധിച്ച്‌ പത്തുവയസ്സുകാരൻ മരിച്ചത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്.
    ഡെങ്കിപ്പനി: ഈ മാസം ഇതുവരെ 3366 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതിനകം മൂന്നുപേർ രോഗം ബാധിച്ച്‌ മരിച്ചു. കഴിഞ്ഞ ദിവസം മാത്രം 85 പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്. ഏറ്റവും കൂടുതല്‍ പേർ ചികിത്സയിലുള്ളത് കോഴിക്കോട് ജില്ലയിലാണ്.
    എലിപ്പനി: ജൂണില്‍ ഇതുവരെ 107 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. രോഗം സംശയിക്കുന്ന 82 പേർ നിരീക്ഷണത്തിലുണ്ട്. രോഗബാധയേറ്റ് ഈ മാസം രണ്ടുപേർ മരിച്ചു.
    മറ്റ് രോഗങ്ങള്‍: ചിക്കൻപോക്സ് (1111 കേസുകള്‍) ഉള്‍പ്പെടെ ഷിഗെല്ല, ഇൻഫ്ളുവൻസ, കോളറ, ടൈഫോയ്ഡ്, മുണ്ടിനീര്, വെസ്റ്റ്നൈല്‍, അമീബിക് മസ്തിഷ്കജ്വരം തുടങ്ങിയ രോഗങ്ങളും വിവിധ ഇടങ്ങളിലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.മഴക്കാലത്തെ പെട്ടെന്നുള്ള കാലാവസ്ഥാവ്യതിയാനവും ശുചിത്വക്കുറവുമാണ് രോഗവ്യാപനത്തിന് പ്രധാന കാരണമായി ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇൻഫ്ളുവൻസ ബാധിച്ച്‌ ഒൻപതുപേരും ഈ മാസം ജീവൻ വെടിഞ്ഞിട്ടുണ്ട്.
    രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സയ്ക്ക് മുതിരാതെ ഉടൻ തന്നെ സർക്കാർ ആശുപത്രികളെ സമീപിക്കണമെന്നും, പരിസരശുചിത്വം ഉറപ്പുവരുത്തണമെന്നും ആരോഗ്യവകുപ്പ് കർശന നിർദ്ദേശം നല്‍കി.

    No comments

    Post Top Ad

    Post Bottom Ad