വടക്കൻ ജില്ലകളിൽ കൂടുതൽ കെ.എസ്.ആർ.ടി.സി. സർവീസ് തുടങ്ങും-മന്ത്രി
തിരുവനന്തപുരം ‣ കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര എല്ലാ പ്രദേശങ്ങളിലും ലഭ്യമാക്കാൻ വടക്കൻ ജില്ലകളിൽ കൂടുതൽ സർവീസുകൾ തുടങ്ങുമെന്ന് മന്ത്രി സി.പി.ജോൺ നിയമസഭയിൽ അറിയിച്ചു. വടക്കൻ ജില്ലകളിൽ കെ.എസ്.ആർ.ടി.സി. സർവീസ് നന്നേ കുറവാണ്. മഞ്ചേശ്വരം താലൂക്കിൽ ഒരു സർവീസ് പോലുമില്ല. ആകെ 5765 ബസുകളുള്ളതിൽ 1406 ബസുകളാണ് വടക്കൻ ജില്ലകളിലുള്ളത്.
28 ഡിപ്പോകളുള്ളതിൽ പാലക്കാടുമുതൽ കാസർകോടുവരെ അഞ്ചെണ്ണം മാത്രമേയുള്ളുവെന്ന് ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിച്ച വി.ടി.ബൽറാം പറഞ്ഞു. വടക്കൻ ജില്ലകളിൽ കൂടുതൽ ഡിപ്പോകൾ അനുവദിക്കണമെന്നും കൂടുതൽ ഷെഡ്യൂളുകൾ ഓടിക്കണമെന്നും ഗ്രാമങ്ങളിലേക്ക് സർവീസ് വേണമെന്നും ബൽറാം ആവശ്യപ്പെട്ടു.
No comments
Post a Comment