പരിയാരം മേഖലയില്‍ പുലി സാന്നിധ്യ സംശയം ; പരിശോധന നടത്തി തളിപ്പറമ്പ് വനംവകുപ്പ് അധികൃതര്‍, ജാഗ്രത നിര്‍ദ്ദേശം
തളിപ്പറമ്പ്: പരിയാരം മെഡിക്കല്‍ കോളേജ് നഴ്‌സിംഗ് ഹോസ്റ്റല്‍ പരിസരത്തും ഔഷധി-മുടിക്കാനം റോഡ് പ്രദേശങ്ങളിലും പുലിയെ കണ്ടതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനവകുപ്പ് സംഘം പരിശോധന നടത്തി.തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ സനൂപ് കൃഷ്ണൻ പി.വി.യുടെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ഡ്യൂട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.വി. സജിത്ത്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ (ഗ്രേഡ്) പി.പി. രാജീവൻ, ഡ്രൈവർ ഷാജി എം., വാച്ചർ പവിത്രൻ അന്നൂക്കാരൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പരിശോധനകള്‍ തുടരുകയാണെന്നും, പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും വനംവകുപ്പ് അധികൃതർ നിർദ്ദേശം നല്‍കി.
No comments
Post a Comment