കൂട്ടുപുഴയിൽ മയക്കുമരുന്ന് വേട്ട; എം ഡി എം എ യുമായി ടൂറിസ്റ്റ് ബസ് ഡ്രൈവർ അറസ്റ്റിൽ
ഇരിട്ടി: കൂട്ടുപുഴയിൽ വീണ്ടും മയക്കുമരുന്ന് വേട്ട. കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ വെച്ച് 9.511ഗ്രാം മെത്താഫിറ്റമിനുമായി ടൂറിസ്റ്റ് ബസ് ഡ്രൈവർ അറസ്റ്റിലായി.
ബംഗളൂരുവിൽ നിന്നു വരുന്ന ആര്യ ട്രാവൽസ് ബസിലെ ഡ്രൈവർ പടിയൂർ പൂവത്തെ ഡെന്നി എബ്രഹാമിനെ(39) യാണ് ഇരിട്ടി പോലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്.
ബംഗ്ലൂരുവിൽ നിന്നും വന്ന ആര്യ ട്രാവൽസ് ടൂറിസ്റ്റ് ബസ് ഡ്രൈവറാണ് ഇയാൾ. പരിശോധനക്കിടയിലാണ് ബസ്സിന്റെ ബെർത്തിൽ റെസ്റ്റ് ചെയ്യുകയായിരുന്ന ഡ്രൈവർ പടിയൂർ സ്വദേശി ടോം പുനിയയിൽ ഡെന്നി എബ്രഹാമിന്റെ കയ്യിൽ നിന്നും 9 . 5 1ഗ്രാം എംഡിഎംഎ പോലീസ് പിടികൂടിയത്. ഇത് ഉപയോഗത്തിനും വിൽപനക്കുമായി കൊണ്ടുവന്നത് എന്നാണ് പോലീസ് പറയുന്നത്. ഇരട്ടി എസ് ഐ എൻ വിപിൻ, എസ് ഐ ശ്രീനാഥ്,എഎസ് ഐ സാരംഗ്,പ്രിയേഷ് കണ്ണൂർ റൂറൽ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നാണ് ടൂറിസ്റ്റ് ബസ് ഡ്രൈവറെ എംഡിഎംഎയുമായി പിടികൂടിയത്.
No comments
Post a Comment