സ്കൂളുകൾ തുറന്നു; റോഡുകളിൽ ടിപ്പർ വാഹനങ്ങൾക്ക് കർശന നിയന്ത്രണം, സമയക്രമം ഇങ്ങനെ
*തിരുവനന്തപുരം* : പുതിയ അധ്യയന വർഷം ആരംഭിച്ചതോടെ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ടിപ്പർ വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് (MVD) കർശന സമയനിയന്ത്രണം ഏർപ്പെടുത്തി. സ്കൂൾ സമയങ്ങളിലെ തിരക്കും അപകടങ്ങളും ഒഴിവാക്കാനാണ് ഈ നടപടി.
പൊതുവായി രാവിലെ 8:00 മണി മുതൽ 10:00 മണി വരെയും വൈകിട്ട് 3:00 മണി മുതൽ 5:30 വരെയും ആണ് നിയന്ത്രണം. എന്നാൽ പ്രാദേശിക സ്കൂൾ സമയങ്ങൾ കണക്കിലെടുത്ത് വിവിധ ജില്ലകളിൽ സമയക്രമത്തിൽ വ്യത്യാസമുണ്ട്.
*കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ സമയക്രമം:*
* *കണ്ണൂർ ജില്ലയിൽ:* രാവിലെ 08:00 മണി മുതൽ 10:00 മണി വരെയും വൈകുന്നേരം 04:00 മണി മുതൽ 06:00 മണി വരെയും ടിപ്പറുകൾക്ക് കർശന വിലക്കുണ്ടായിരിക്കും.
* *കോഴിക്കോട് ജില്ലയിൽ:* രാവിലെ 08:30 മണി മുതൽ 10:00 മണി വരെയും വൈകുന്നേരം 03:30 മണി മുതൽ 05:00 മണി വരെയും നിയന്ത്രണം ബാധകമാണ്.
*മറ്റ് പ്രധാന നിർദ്ദേശങ്ങൾ:*
* *പാർക്കിങ്ങും വഴിയോര കച്ചവടവും പാടില്ല:* സ്കൂൾ പരിസരങ്ങളിൽ വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യാനോ വഴിയോര കച്ചവടങ്ങൾ നടത്താനോ അനുവദിക്കില്ല. ലംഘിച്ചാൽ വാഹനങ്ങൾ ഉടനടി നീക്കം ചെയ്യും.
* *സ്കൂൾ കോമ്പൗണ്ട് പാർക്കിങ്:* സ്കൂൾ ബസുകൾ വിദ്യാർത്ഥികളെ കയറ്റുന്നതും ഇറക്കുന്നതും സ്കൂൾ കോമ്പൗണ്ടിനുള്ളിൽ മാത്രമായിരിക്കണം.
* *അരമണിക്കൂർ നിബന്ധന:* സ്കൂൾ സമയം അവസാനിക്കുന്നതിന് അരമണിക്കൂർ മുമ്പ് മാത്രമേ വാഹനങ്ങൾ സ്കൂളുകൾക്ക് സമീപത്തേക്ക് എത്തിക്കാവൂ.
* *ഫിറ്റ്നസും സഹായിയും നിർബന്ധം:* കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റും കുട്ടികളെ സഹായിക്കാൻ ഒരു അറ്റൻഡന്റും നിർബന്ധമാണ്.
No comments
Post a Comment