Header Ads

  • Breaking News

    ഫുട്ബോള്‍ ലോകകപ്പിന് ഇന്ന് തുടക്കം; മെക്സിക്കോ ദക്ഷിണാഫ്രിക്കയ്ക്കെതിരെ




    ഫിഫ ലോകകപ്പിന്റെ 23-ാം പതിപ്പിന് ഇന്ന് മെക്സിക്കോയിലെ ചരിത്രപ്രസിദ്ധമായ എസ്റ്റാഡിയോ ആസ്ടെക്കയില്‍ (മെക്സിക്കോ സിറ്റി സ്റ്റേഡിയം) തുടക്കമാവുകയാണ്.

    ഗ്രൂപ്പ് എയിലെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ മെക്സിക്കോ, ആഫ്രിക്കൻ കരുത്തരായ ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യൻ സമയം വ്യാഴാഴ്ച രാത്രി 12:30-നാണ് (യു.എ.ഇ സമയം രാത്രി 11:00-ന്) ഉദ്ഘാടന മത്സരം ക്രമീകരിച്ചിരിക്കുന്നത്.2010 ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിലും ഇരുടീമുകളും ഏറ്റുമുട്ടിയിരുന്നു. അന്ന് 1-1 എന്ന സ്കോറിന് മത്സരം സമനിലയിലാണ് കലാശിച്ചത്. മൂന്നാം തവണയും ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന മെക്സിക്കോ സ്വന്തം മണ്ണില്‍ ജയത്തോടെ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. 1994-ന് ശേഷം ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരങ്ങളില്‍ പരാജയപ്പെട്ടിട്ടില്ലെന്ന മികച്ച റെക്കോർഡും മെക്സിക്കോയ്ക്കുണ്ട്.
    ഈ ലോകകപ്പിലെ സവിശേഷതകള്‍
     ചരിത്രത്തിലാദ്യമായാണ് 48 ടീമുകള്‍ ലോകകപ്പ് കിരീടത്തിനായി മത്സരിക്കുന്നത്.
     ടീമുകളുടെ എണ്ണം വർദ്ധിച്ചതോടെ ആകെ മത്സരങ്ങളുടെ എണ്ണം 104 ആയി ഉയർന്നു.
     ഫുട്ബോള്‍ ലോകത്തെ സൂപ്പർ താരങ്ങളായ ലയണല്‍ മെസിയും ക്രിസ്ത്യാനോ റൊണാള്‍ഡോയും തങ്ങളുടെ ആറാമത് ലോകകപ്പിനാണ് ഈ പതിപ്പില്‍ ബൂട്ടുട്ടുന്നത്. മെക്സിക്കൻ ഗോള്‍കീപ്പർ ഗില്ലെർമോ ഒച്ചാവയും ആറാം ലോകകപ്പ് എന്ന ചരിത്ര നേട്ടത്തിനൊപ്പമുണ്ട്.

    No comments

    Post Top Ad

    Post Bottom Ad