Header Ads

  • Breaking News

    കാറുകൾ കൂട്ടിയിടിച്ചതിന് പിന്നാലെ നടുറോഡിൽ കയ്യാങ്കളി; തളിപ്പറമ്പിൽ യാത്രക്കാർ ഏറ്റുമുട്ടി


    ​ തളിപ്പറമ്പ്: തളിപ്പറമ്പ് ദേശീയപാതയിൽ രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചതിന് പിന്നാലെ യാത്രക്കാർ നടുറോഡിൽ ഏറ്റുമുട്ടി. കുറ്റിക്കോലിൽ നടന്ന സംഭവത്തിൽ ഇരുവാഹനങ്ങളിലുമായി ഉണ്ടായിരുന്ന എട്ട് പേർക്ക് പരിക്കേറ്റു

    തളിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന ബെംഗളൂരു സ്വദേശി വി. ഹരീഷ് ഓടിച്ച കാറിൽ, നെല്ലപ്പറമ്പ് സ്വദേശി കെ. രാഹുൽ ഓടിച്ച കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. രാഹുൽ ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം.

    അപകടത്തിന് തൊട്ടുപിന്നാലെ ബെംഗളൂരു സ്വദേശികളായ യാത്രാസംഘം രാഹുലിനെ വാഹനത്തിൽ നിന്നിറക്കി മർദ്ദിക്കുകയായിരുന്നു. ഉടൻ തന്നെ യാത്രക്കാരും നാട്ടുകാരും ചേർന്ന് ഇവരെ പിടിച്ച് മാറ്റി. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    No comments

    Post Top Ad

    Post Bottom Ad