Header Ads

  • Breaking News

    കണ്ണൂരില്‍ നിര്‍ത്തിവെച്ച അന്താരാഷ്ര്‌ട വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു




    പശ്‌ചിമേഷ്യന്‍ യുദ്ധസാഹചര്യത്തില്‍ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന്‌ നിര്‍ത്തിവച്ച ഗള്‍ഫ്‌ രാജ്യങ്ങളി ലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കും.

    എയര്‍ഇന്ത്യ എക്‌സ്പ്രസ്‌, ഇന്‍ഡിഗോ കമ്പനികളുടെ സര്‍വീസുകളാണ്‌ പുനരാരംഭിക്കുന്നത്‌. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അബുദാബിയിലേക്കുള്ള പ്രതിദിന സര്‍വീസുകള്‍ 23 മുതല്‍ ആരംഭിക്കും. രാവിലെ 7.45ന്‌ പുറപ്പെട്ട്‌ 10.05ന്‌ അബുദാബിയിലെത്തും. തിരികെ പ്രാദേശികസമയം 11.05ന്‌ പുറപ്പെട്ട്‌ വൈകുന്നേരം 4.35ന്‌ കണ്ണൂരില്‍ തിരിച്ചെത്തും. ഇന്‍ഡിഗോയുടെ അബുദാബിയിലേക്കുള്ള പ്രതിദിന സര്‍വീസ്‌ 25ന്‌ തുടങ്ങും. രാവിലെ 10.15ന്‌ കണ്ണൂരില്‍ നിന്ന്‌ തിരിച്ച്‌ 2.25ന്‌ അബുദാബിയിലെത്തും. തിരികെ പ്രാദേശിക സമയം 1.25ന്‌ പുറപ്പെട്ട്‌ വൈകുന്നേരം 6.50ന്‌ കണ്ണൂരിലെത്തും. ഫു ജൈറയിലേക്കുള്ള ഇന്‍ഡിഗോ സര്‍വീസും 25ന്‌ പുനരാരംഭിക്കും. രാത്രി 9.30ന്‌ കണ്ണൂരില്‍ നിന്ന്‌ പുറപ്പെട്ട്‌ 11.35 ന്‌ ഫുജൈറയിലെത്തും. തിരിച്ച്‌ വൈകുന്നേരം 4.05ന്‌ പുറപ്പെട്ട്‌ രാവിലെ 9.15ന്‌ കണ്ണൂരിലെത്തും. ദോഹയിലേക്കുള്ള സര്‍വീസ്‌ ജൂലൈ എട്ടു മുതല്‍ തുടങ്ങും. ഞായര്‍, തിങ്കള്‍, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ്‌ സര്‍വീസ്‌. രാത്രി 8.15ന്‌ കണ്ണൂരില്‍ നിന്ന്‌ പുറപ്പെട്ട്‌ 10ന്‌ ദോഹയിലെത്തും. തിരികെ 11ന്‌ പുറപ്പെട്ട്‌ പുലര്‍ച്ചെ 5.45ന്‌ കണ്ണൂരില്‍ എത്തിച്ചേരും. ആഭ്യന്തര സെക്‌ടറില്‍ ബംഗളൂരുവിലേക്കുള്ള സര്‍വീസ്‌ എയര്‍ഇന്ത്യ എക്‌സ്പ്രസ്‌ 23 മുതല്‍ പുനരാരംഭിക്കും.

    No comments

    Post Top Ad

    Post Bottom Ad