അതിരടി' ഒടിടിയിലേക്ക്; ജൂണ്‍ 19 മുതല്‍ സോണി ലിവില്‍ സ്ട്രീമിങ് ആരംഭിക്കും
തിയേറ്ററുകളില്‍ വലിയ വിജയം നേടിയ ടൊവിനോ തോമസ് - ബേസില്‍ ജോസഫ് ചിത്രം 'അതിരടി' ഒടിടി റിലീസിന് ഒരുങ്ങുന്നു.പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവില്‍ ജൂണ്‍ 19 മുതല്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ലഭ്യമാകും.
'മിന്നല്‍ മുരളി'യുടെ തിരക്കഥാകൃത്തായ അരുണ്‍ അനിരുദ്ധൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ഒരു എഞ്ചിനീയറിങ് കോളേജിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. വർഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു ദാരുണ സംഭവത്തെ തുടർന്ന് നിരോധിക്കപ്പെട്ട കോളേജിലെ പ്രശസ്തമായ 'ആരോഹണ്‍' ആർട്സ് ഫെസ്റ്റ് വീണ്ടും നടത്താൻ സാംകുട്ടി (ബേസില്‍ ജോസഫ്) എന്ന വിദ്യാർത്ഥി ഇറങ്ങിത്തിരിക്കുന്നതാണ് കഥാതന്തു. എന്നാല്‍, ലോക്കല്‍ ഗുണ്ടയും ഒപ്പം പാട്ടുകാരനുമായ ശ്രീക്കുട്ടൻ വെള്ളായണി (ടൊവിനോ തോമസ്) സാംകുട്ടിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതോടെ ക്യാമ്പസ് രാഷ്ട്രീയവും ഈഗോ ക്ലാഷും നിറഞ്ഞ കഥാസന്ദർഭങ്ങളിലേക്ക് ചിത്രം വഴിമാറുന്നു.
ദർശന രാജേന്ദ്രൻ, റിയ ഷിബു, സറിൻ ഷിഹാബ്, ജിയോ ബേബി, വിഷ്ണു, ഷെല്‍വിൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ വിനീത് ശ്രീനിവാസനും സംഗീതസംവിധായകൻ ഷാൻ റഹ്‌മാനും തങ്ങളായിത്തന്നെ ചിത്രത്തില്‍ അതിഥി വേഷങ്ങളില്‍ എത്തുന്നുണ്ട്. ബേസില്‍ ജോസഫും ഡോ. അനന്തു എസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കോളേജ് ജീവിതത്തിന്റെ മനോഹരമായ നിമിഷങ്ങളും സൗഹൃദങ്ങളും ആഘോഷമാക്കിയ ഈ സമ്പൂർണ്ണ വിനോദചിത്രം ഡിജിറ്റല്‍ പ്രീമിയറിലൂടെ രാജ്യത്തുടനീളമുള്ള കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തുന്നതില്‍ സന്തോഷമുണ്ടെന്ന് ബേസില്‍ ജോസഫും ടൊവിനോ തോമസും വ്യക്തമാക്കി.
No comments
Post a Comment