Header Ads

  • Breaking News

    വി ഡി സതീശന്‍ ജിക്ക് ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങള്‍; എല്ലാ പിന്തുണയും ഉറപ്പുനല്‍കുന്നു: പ്രധാനമന്ത്രി


    വി ഡി സതീശന്‍ ജിക്ക് ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങള്‍; എല്ലാ പിന്തുണയും ഉറപ്പുനല്‍കുന്നു: പ്രധാനമന്ത്രി

    dot image

    കൊച്ചി: കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മലയാളത്തിലായിരുന്നു എക്സ്പോസ്റ്റിലെ വരികൾ. ജനങ്ങളുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കുന്നതിനായി പുതുതായി രൂപീകൃതമായ കേരള സര്‍ക്കാരിന് കേന്ദ്രസര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഉറപ്പ് നല്‍കുന്നുവെന്നും നരേന്ദ്രമോദി പറഞ്ഞു.

    'കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി ഡി സതീശന്‍ ജി ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. അദ്ദേഹത്തിന്റെ ഭരണകാലത്തിന് എന്റെ എല്ലാ ആശംസകളും നേരുന്നു. ജനങ്ങളുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കുന്നതിനായി, പുതുതായി രൂപീകൃതമായ കേരള ഗവണ്‍മെന്റിന് കേന്ദ്ര ഗവണ്‍മെന്റ് എല്ലാ വിധ പിന്തുണയും ഉറപ്പുനല്‍കുന്നു', നരേന്ദ്രമോദി കുറിച്ചു.

    യുഡിഎഫിന്റെ സമ്പൂര്‍ണ്ണ മന്ത്രിസഭയാണ് ഇന്ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, വയനാട് എംപി പ്രിയങ്കാ ഗാന്ധി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തുടങ്ങിയവര്‍ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിച്ചു.


    No comments

    Post Top Ad

    Post Bottom Ad