പുതുമകളോടെ പുതിയ അധ്യയനവർഷം; പ്രവേശനോത്സവത്തിൽ നീണ്ട പ്രസംഗങ്ങളും ഘോഷയാത്രകളും വേണ്ട
_*തിരുവനന്തപുരം*: സംസ്ഥാനത്ത് പുതിയ അധ്യയനവർഷാരംഭത്തിനുള്ള ഒരുക്കങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ പൂർത്തിയായി വരുന്നു. ഭരണമാറ്റത്തിന്റെ പുതുമകൾ ഉൾക്കൊണ്ടുകൊണ്ട്, മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് ഇത്തവണ വിദ്യാലയങ്ങൾ കുട്ടികളെ വരവേൽക്കാൻ ഒരുങ്ങുന്നത്._
_പതിവുപോലെ വിപുലമായ പ്രവേശനോത്സവത്തോടെയായിരിക്കും കുട്ടികളെ സ്കൂളുകളിലേക്ക് സ്വീകരിക്കുക. എന്നാൽ ചടങ്ങുകളിൽ ചില പ്രധാന പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഉദ്ഘാടനച്ചടങ്ങുകളിലെ നെടുനീളൻ പ്രസംഗങ്ങൾ ഇത്തവണ ഉണ്ടാകില്ല. അതിനുപകരം കുട്ടികളുമായി നേരിട്ട് സംവദിക്കുന്ന രീതിയിലുള്ള അവതരണ പരിപാടികൾ നിർബന്ധമാക്കിയിട്ടുണ്ട്._
_കുട്ടികളെ വെയിലത്ത് അണിനിരത്തി സ്കൂളുകൾക്ക് പുറത്ത് നടത്തുന്ന ഘോഷയാത്രകൾ ഇത്തവണ പാടില്ലെന്ന് കർശന നിർദേശമുണ്ട്. നവാഗതരെ വരവേൽക്കുന്ന പരിപാടികൾ വലിയ സാമ്പത്തികച്ചെലവില്ലാതെ, പ്രാദേശിക സാമൂഹിക പങ്കാളിത്തത്തോടെ സംഘടിപ്പിക്കാനാണ് സ്കൂളുകൾക്ക് നൽകിയിട്ടുള്ള നിർദേശം._
_സംസ്ഥാനതല പ്രവേശനോത്സവ ഉദ്ഘാടനം തിരുവനന്തപുരം പട്ടം ഗവൺമെന്റ് മോഡൽ ഗേൾസ് എച്ച്.എസ്.എസിൽ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. ഒന്നാം ക്ലാസിലേക്കുള്ള പുസ്തകങ്ങൾ നിലവിൽ എല്ലാ വിദ്യാലയങ്ങളിലും എത്തിച്ചിട്ടുണ്ട്. മറ്റ് ക്ലാസുകളിലെ ചില പുസ്തകങ്ങൾ കൂടി വിതരണം ചെയ്യാനുണ്ട്. മെയ് 29, 30 തിയതികളോടെ എല്ലാ സ്കൂളുകളിലും പ്രധാന ടെക്സ്റ്റ് ബുക്കുകൾ എത്തിക്കും. ശേഷിക്കുന്ന പുസ്തകങ്ങൾ ജൂൺ ആദ്യവാരത്തോടെ ലഭ്യമാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി._
No comments
Post a Comment