പഴയങ്ങാടിയിലെ വാഹനാപകടം: ചികിത്സയിലായിരുന്ന രാമന്തളി സ്വദേശി മുഹമ്മദ് മരണപ്പെട്ടു.
പയ്യന്നൂർ: വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന രാമന്തളി സ്വദേശി മരണപ്പെട്ടു. രാമന്തളി കൊവ്വപ്പുറത്ത് താമസിക്കുന്ന മൗവളപ്പിൽ കൊവ്വൽ പുരയിൽ മുഹമ്മദ് (60) ആണ് ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരണപ്പെട്ടത്.
കഴിഞ്ഞ ജനുവരി 5-ന് രാവിലെ 10 മണിയോടെ പഴയങ്ങാടി താവം റെയിൽവേ മേൽപാലത്തിനടുത്ത് വെച്ച് ഇയാൾ സഞ്ചരിച്ച സ്കൂട്ടിയിൽ ഗുഡ്‌സ് ഓട്ടോയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്നു. വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിഞ്ഞുവരികയായിരുന്നു.
ഭാര്യ: റഹീമ (പഴയങ്ങാടി).
മകൾ: ഫാത്തിമ.
പരേതരായ കൊവ്വപ്പുറത്ത് അഹമ്മദിന്റെയും മൗവളപ്പിൽ കൊവ്വൽ പുരയിൽ പാത്തുമ്മയുടെയും മകനാണ്.
സഹോദരങ്ങൾ: സാറ, മറിയം, റുഖിയ, ജമീല, ജമാൽ, പരേതയായ ഹവ്വ.
No comments
Post a Comment