Header Ads

  • Breaking News

    മെസ്സി ആറാം ലോകകപ്പിന്; അര്‍ജന്റീന ടീം പ്രഖ്യാപിച്ചു



    നമ്മളെല്ലാം ഇന്ത്യക്കാരാണ് എന്ന് പറയുമ്പോഴും രാ‍ജ്യങ്ങളുടെ പേരു പറഞ്ഞ് ഇനി വരുന്ന ദിവസങ്ങളിൽ ചേരിതിരിഞ്ഞുള്ള വാക്പോരുകളും തർക്കങ്ങളും ആണ് കാണാൻ പോകുന്നത്. അതേ, ലോകമെമ്പാടുമുള്ള ഫുട്‌ബോൾ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന 23-മത് ഫിഫ ലോകകപ്പ് ജൂൺ 11 മുതൽ ജൂലൈ 19 വരെ യുഎസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി അരങ്ങേറുകയാണ്. ഇപ്പോഴിതാ പോരാട്ടത്തിനുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു.

    ഇതിഹാസ താരം ലയണൽ മെസിയുടെ നേതൃത്വത്തിലുള്ള 26 അംഗ സംഘത്തെയാണ് കോച്ച് ലയണൽ സ്‌കലോനി പ്രഖ്യാപിച്ചത്. ലയണൽ മെസ്സി. ജൂലിയൻ അൽവാരസ്, നിക്കോളാസ് ഒട്ടാമെൻഡി, റോഡ്രിഗോ ഡിപോൾ എന്നിങ്ങനെ 2022 ലോകകപ്പ് കളിച്ച ഒട്ടുമിക്ക താരങ്ങളും ഇത്തവണയും കളത്തിലിറങ്ങും. നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ആ ലോകകിരീടം നിലനിർത്താൻ തന്നെയാണ് ഇത്തവണയും ഇറങ്ങുന്നത്

    റയൽ മാഡ്രിഡിന്റെ 18കാരൻ ഫ്രാങ്കോ മസ്റ്റന്റുവോനോക്ക് ടീമിൽ ഇടം കിട്ടിയില്ല. കഴിഞ്ഞ ലോകകപ്പ് ടീമിൽ കളിച്ച മാർക്കോസ് അക്യുനയേയും ടീമിൽ നിന്നും ഒഴിവാക്കി. റോമ താരം പൗലോ ഡിബാലയേയും ടീമിലേക്ക് പരിഗണിച്ചില്ല. ലോകകപ്പിൽ ഗ്രൂപ്പ് ജെയിലാണ് അർജന്റീന. അൾജീരിയ, ഓസ്ട്രിയ, ജോർദാൻ ടീമുകളാണ് ഗ്രൂപ്പിലെ എതിരാളികൾ.

    ടീം അർജന്റീനയിൽ ഇവരൊക്കെ
    പ്രതിരോധനിര: ലിയാൻഡ്രോ ബാലേർഡി, നിക്കോളാസ് ടാഗ്ലിയാഫിക്കോ, ഗോൺസാലോ മൊണ്ടിയൽ, ലിസാൻഡ്രോ മാർട്ടിനെസ്, ക്രിസ്റ്റ്യൻ റൊമേറോ, നിക്കോളാസ് ഒട്ടാമെൻഡി, ഫക്കൂണ്ടോ മെദീന, നവൽ മൊളീന

    മധ്യനിര: ലിയാൻഡ്രോ പാരഡെസ്, റോഡ്രിഗോ ഡി പോൾ, വാലന്റൈൻ ബാർക്കോ, ജിയോവാനി ലോ സെൽസോ, എസക്വെൽ പാലാസിയോസ്, അലക്സിസ് മക് അലിസ്റ്റർ, എൻസോ ഫെർണാണ്ടസ്

    മുന്നേറ്റനിര: ജൂലിയൻ അൽവാരസ്, ലയണൽ മെസ്സി, നിക്കോളാസ് ഗോൺസാലസ്, തിയാഗോ അൽമാഡ, ജൂലിയാനോ സിമിയോണി, നികോ പാസ്, ലൗട്ടാറോ മാർട്ടിനെസ്, ജോസ് മാനുവൽ ലോപസ്

    ഗോൾകീപ്പർമാർ: എമിലിയാനോ മാർട്ടിനെസ്, ജെറോണിമോ റുള്ളി, ജുവാൻ മൂസ്സോ

    No comments

    Post Top Ad

    Post Bottom Ad