ഒമ്പത് ടൺ പഴങ്ങളിൽ വിരിഞ്ഞ അത്ഭുതക്കാഴ്ചകൾ; കാട്ടേരി പാർക്കിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്
_*ഗൂഡല്ലൂർ*: നീലഗിരിയിൽ സമ്മർ സീസൺ ആരംഭിച്ചതോടെ സഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള മലയോര ഉൽപന്നങ്ങളുടെയും പഴങ്ങളുടെയും പ്രദർശനം കൂനൂർ-മേട്ടുപ്പാളയം ദേശീയപാതയിലെ കാട്ടേരി പാർക്കിൽ ആരംഭിച്ചു. വെള്ളിയാഴ്ച ആരംഭിച്ച പ്രദർശനം കാണാൻ ഇതിനകം തന്നെ നൂറുകണക്കിന് ആളുകളാണ് എത്തിച്ചേർന്നത്._
_ഒമ്പത് ടൺ വിവിധ പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ചാണ് കടൽച്ചിപ്പി, തിര, മീൻപിടിക്കുന്ന സ്ത്രീ എന്നിവയുടെ ആകർഷകമായ രൂപങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇളനീർ, തേങ്ങ, കാപ്പി, കോഡൈവെള്ള, കമുക് എന്നിവ ഉപയോഗിച്ച് നിർമിച്ച 3,000 വൈവിധ്യമാർന്ന മാതൃകകളും പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ച വരെയാണ് പ്രദർശനം._
_പ്രദർശനം കാണാൻ എത്തുന്നവർക്കായി കുന്നൂർ-മേട്ടുപ്പാളയം റോഡ് വഴി സഞ്ചരിക്കുന്ന വാഹനങ്ങൾ കാട്ടേജ് പാർക്കിലേക്ക് (കാട്ടേരി പാർക്ക്) തിരിച്ചുവിടുമെന്ന് അധികൃതർ അറിയിച്ചു._
No comments
Post a Comment