സര്‍ക്കാര്‍ രൂപീകരണം നടപടികള്‍ വേഗത്തിലാക്കി ഹൈക്കമാൻഡ്
_*തിരുവനന്തപുരം*: കേരളത്തില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി എഐസിസി നേതാക്കള്‍ ഇന്ന് കൂടിയാലോചനകള്‍ നടത്തും._
_വിഷയത്തില്‍ ഓരോ എംഎല്‍എയുടെയും എംപിമാരുടേയും അടക്കം പ്രധാന ജനപ്രതിനിധികളുടെ നിലപാട് തേടുന്നതിനായി പ്രത്യേക നിരീക്ഷകരെ ഇന്ന് നിയോഗിച്ചേക്കുമെന്നാണ് വിവരം. ഒരാഴ്ചയ്ക്കുള്ളില്‍ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനാണ് പാർട്ടി ശ്രമിക്കുന്നത്._
_എല്ലാ റിപ്പോർട്ടുകളും വിലയിരുത്തിയ ശേഷം രാഹുല്‍ ഗാന്ധിയാകും അന്തിമ തീരുമാനം പ്രഖ്യാപിക്കുക. നിലവില്‍ ആരുടെയും പേര് പാർട്ടി തള്ളിക്കളയുന്നില്ല. പുതിയ സർക്കാർ രൂപീകരണത്തിനുള്ള നടപടികള്‍ കോണ്‍ഗ്രസ് ഹൈക്കമാൻഡ് വേഗത്തിലാക്കി._
_അതേസയമം മുഖ്യമന്ത്രി പദത്തിനായി പാർട്ടിയിലെ പ്രമുഖ നേതാക്കള്‍ക്കിടയില്‍ നീക്കങ്ങള്‍ ശക്തമായിട്ടുണ്ട്. ഭൂരിഭാഗം എംഎല്‍എമാരുടെയും പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് കെ.സി പക്ഷം അവകാശപ്പെടുന്നത്. കൂടുതല്‍ എംപിമാരും മുതിർന്ന നേതാക്കളും ഒപ്പമുണ്ടാകുമെന്നും ഇവർ പ്രതീക്ഷിക്കുന്നു. എംഎല്‍എമാരുടെ എണ്ണം മാത്രമല്ല പരിഗണിക്കേണ്ടതെന്നാണ് വി.ഡി. സതീശൻ വിഭാഗത്തിന്റെ നിലപാട്._
_ഘടകകക്ഷികളെ കൂടെനിർത്തിക്കൊണ്ടുള്ള നീക്കങ്ങള്‍ക്കാണ് സതീശൻ പ്രാധാന്യം നല്‍കുന്നത്. പദവി ലഭിച്ചില്ലെങ്കില്‍ അദ്ദേഹം കടുത്ത നിലപാടുകളിലേക്ക് നീങ്ങിയേക്കുമെന്ന സൂചനയുണ്ട്. ഇതിനെല്ലാം പുറമെ സീനിയോറിറ്റിക്കാണ് മുഖ്യമന്ത്രി പദത്തില്‍ മുൻഗണന നല്‍കേണ്ടതെന്ന് ചെന്നിത്തല വിഭാഗവും വാദിക്കുന്നു._
_കോണ്‍ഗ്രസിന് ഒറ്റയ്ക്ക് 63 സീറ്റുകള്‍ ഉള്ളതിനാല്‍ ഘടകകക്ഷികളുടെ നിലപാടിന് വഴങ്ങണമെന്ന സമ്മർദം പാർട്ടിക്കില്ല. എങ്കിലും സമവായത്തിലൂടെ ധാരണയിലെത്തണമെന്ന ആഗ്രഹം നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.
ഉപമുഖ്യമന്ത്രി പദം നിലവില്‍ ചർച്ചകളില്‍ ഇല്ലെന്നുമാണ് പാര്ട്ടി വൃത്തങ്ങളില്‍നിന്ന് ലഭിക്കുന്ന സൂചന
No comments
Post a Comment