Header Ads

  • Breaking News

    ചുറ്റിക കൊണ്ട് സുഹൃത്തിൻ്റെ അടിയേറ്റ് ചികിത്സയിലായിരുന്ന ഇലക്ട്രീഷ്യൻ മരിച്ചു


    പാപ്പിനിശേരി: തലയ്ക്ക്ചുറ്റിക കൊണ്ട് സുഹൃത്തിന്റെ അടിയേറ്റ് ഗുരുതരമായി പരുക്കേറ്റ്  ചി കിത്സയിലായിരുന്നയാൾ മരിച്ചു. പാപ്പിനിശേരി വെസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപം കളത്തേര പ്രശാന്ത് (46) ആണ് മരിച്ചത്. കഴിഞ്ഞ
    ഏപ്രിൽ 18ന് രാവിലെ പാ പ്പിനിശേരി പഴഞ്ചിറ പള്ളി ക്ക് സമീപത്തെ ഷഫീഖ് ഹംസയാണ് പ്രശാന്തിനെ വീട്ടിൽ കയറി ആക്രമിച്ചത്.
    ഇലക്ട്രീഷ്യനായ പ്രശാന്തി ന്റെ തൊഴിൽ ഉപകരണ ക്കൂടിൽനിന്ന് ചുറ്റികയെടു ത്താണ് തലയ്ക്ക് അടിച്ച ത്. കുടിവെള്ളം ആവശ്യ പ്പെട്ടെത്തിയ ഷഫീഖിന് നൽകാൻ തണ്ണിമത്തൻ ജ്യൂ സ് തയ്യാറാക്കുന്നതിനിടെ യാണ് അടുക്കള ഭാഗത്തു കൂടി എത്തി പുറകിൽ നിന്നും ആക്രമിച്ചത്.

    ആക്രമണശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഷഫീഖ് പാപ്പിനിശേരിയിൽ ട്രെയിൻ തട്ടി മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റപ്രശാന്ത് കണ്ണൂരിലെ വി വിധ ആശുപത്രികളിൽ ചി കിത്സയിലായിരുന്നു.
    സംസ്കാരം ചൊവ്വാഴ്ച്ച പകൽ 12ന് ശേഷം. അച്ഛൻ: കള ത്തേര രാമകൃഷ്ണൻ. അമ്മ: കാക്കാമണി ശാന്ത. ഭാര്യ: അരുണിമ (ഫാർമസിസ്റ്റ്, കണ്ണപുരം എഫ്എച്ച്സി).
    മക്കൾ: വസുദേവ്, വാമിക.  സഹോദരങ്ങൾ: പ്രമോദ്, പ്രസീത.

    No comments

    Post Top Ad

    Post Bottom Ad