Header Ads

  • Breaking News

    രാമന്തളി സ്വദേശിയെ പഴയങ്ങാടിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി


    ​ പഴയങ്ങാടി : രാമന്തളി സ്വദേശിയെ പഴയങ്ങാടി അടിപ്പാലത്തിന് സമീപം റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി കുരിശുമുക്കിലെ പച്ചമംഗലത്ത് പടിഞ്ഞാറെ വീട്ടിൽ തമ്പായിയുടെ മകൻ പ്രകാശൻ (46) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്.

    പഴയങ്ങാടി പൊലീസ് സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ​സഹോദരങ്ങൾ: ജയന്തി, കമല.

    No comments

    Post Top Ad

    Post Bottom Ad