Header Ads

  • Breaking News

    കേരളം ഇനി സതീശൻ യുഗത്തിലേക്ക്; വി.ഡി. സതീശൻ മുഖ്യമന്ത്രിയെന്ന് പുറത്ത് വരുന്ന വിവരം



    തിരുവനന്തപുരം:ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും വിരാമം. കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി.ഇന്ന് 11 മണിക്ക് കോൺഗ്രസ് ഹൈക്കമാൻഡ് ഔദ്യോഗികമായി പ്രഖ്യാപിക്കും.വിഡി സതീശൻ മുഖ്യമന്ത്രി പദവി ഉറപ്പിച്ചു വെന്ന് പുറത്ത് വരുന്ന വിവരം 

    പ്രതിപക്ഷ നേതാവ് എന്ന നിലയിൽ കഴിഞ്ഞ അഞ്ച് വർഷം സഭയിലും പുറത്തും നടത്തിയ മികച്ച പോരാട്ടവും, നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ വൻ വിജയത്തിലേക്ക് നയിച്ചതിലെ നേതൃപാടവവുമാണ് സതീശന് തുണയായത്.
    തിരുവനന്തപുരത്ത് ചേർന്ന കോൺഗ്രസ് 

    കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളും സജീവമായി ഉയർന്നു കേട്ടിരുന്നെങ്കിലും, യുവാക്കളുടെയും നിഷ്പക്ഷ വോട്ടർമാരുടെയും പിന്തുണയും സതീശന്റെ രാഷ്ട്രീയ നിലപാടുകളോടുള്ള സ്വീകാര്യതയും ഹൈക്കമാൻഡിനെ ഈ തീരുമാനത്തിലേക്ക് എത്തിച്ചത് 
    ഘടകകക്ഷികളുമായുള്ള ചർച്ചകൾക്ക് ശേഷം മന്ത്രിസഭാ അംഗങ്ങളെ തീരുമാനിക്കും. 
     
    140 സീറ്റുകളിൽ 102 സീറ്റുകൾ നേടിയാണ് യു.ഡി.എഫ് അധികാരം പിടിച്ചെടുത്തത്.
    പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമ്പോൾ, വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ കേരളത്തിന്റെ വികസന കുതിപ്പിന് പുതിയ വേഗത നൽകുമെന്നാണ് അണികളുടെയും ജനങ്ങളുടെയും പ്രതീക്ഷ.

    No comments

    Post Top Ad

    Post Bottom Ad