Header Ads

  • Breaking News

    രാജ്യത്തെ ജനങ്ങളോടുള്ള മോദിയുടെ ഏഴ് നിര്‍ദേശങ്ങള്‍ ഇവ

    _ന്യൂഡല്‍ഹി: വര്‍ക്ക് ഫ്രം ഹോം രീതിക്ക് പ്രാധാന്യം നല്‍കുക, സ്വര്‍ണം വാങ്ങല്‍ കുറയ്ക്കുക തുടങ്ങിയ നിര്‍ദേശങ്ങളുമായി ജനങ്ങളോട് ജീവിതശൈലിയില്‍ മാറ്റംവരുത്താന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യന്‍ യുദ്ധത്തെത്തുടര്‍ന്ന് ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണവില വര്‍ധിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് നടപടി. രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി വിദേശ യാത്രകളും വിദേശത്തുനടത്തുന്ന വിവാഹങ്ങളും ഒഴിവാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുകയാണ്.  പ്രധാനമന്ത്രിയുടെ ഏഴ് നിര്‍ദേശങ്ങള്‍  വര്‍ക്ക് ഫ്രം ഹോം അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിനും ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ക്കും പ്രാധാന്യം നല്‍കുക  ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കുക. വിദേശനാണ്യശേഖരത്തിന്മേലുള്ള സമ്മര്‍ദം കുറയ്ക്കാനാണിത്.   പെട്രോള്‍, ഡീസല്‍ ഉപയോഗം കുറയ്ക്കുക. മെട്രോ, പൊതുഗതാഗത സംവിധാനങ്ങള്‍ കൂടുതലായി ഉപയോഗിക്കുക. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുക. കാര്‍ പൂളിങ് പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കുക.   ഇറക്കുമതി കുറയ്ക്കാന്‍ പാചക എണ്ണയുടെ ഉപയോഗം കുറയ്ക്കുക.   രാസവളങ്ങളെ ആശ്രയിക്കുന്നതില്‍ കുറവ് വരുത്തുക. ജൈവ കൃഷി രീതിക്ക് പ്രാധാന്യം നല്‍കുക. ഡീസല്‍ പമ്പുകള്‍ക്ക് പകരം സൗരോര്‍ജത്തിലേക്ക് മാറുക.  വിദേശ ബ്രാന്‍ഡുകളുടെ ഉപയോഗം കുറയ്ക്കുക. സ്വദേശി ഉല്‍പ്പന്നങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുക.   വിദേശ യാത്രകള്‍ കുറയ്ക്കുക. വിദേശത്തെ വിവാഹാഘോഷങ്ങള്‍ ഒഴിവാക്കുക. ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുക.   പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടര്‍ന്നുണ്ടായ ആഗോള വിതരണ ശൃംഖലയിലെ തടസങ്ങളും വിലക്കയറ്റവും നേരിടാന്‍ ജനങ്ങളുടെ കൂട്ടായ പങ്കാളിത്തം രാജ്യത്തിന് ആവശ്യമാണെന്നും ഇതിനായി എല്ലാവരും സഹകരിക്കണമെന്നുമാണ് പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന. അതേസമയം, സര്‍ക്കാരിന്റെ പാളിയ സാമ്പത്തിക നയങ്ങളുടെ ഫലമായുള്ള വിദേശനാണ്യ പ്രതിസന്ധിയുടെ ഭാരം ജനങ്ങള്‍ക്ക് മേല്‍ കെട്ടിവെക്കുന്ന നിലപാടാണ് പ്രധാനമന്ത്രിയുടേതെന്ന് വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്._


    No comments

    Post Top Ad

    Post Bottom Ad