നെല്ലിക്കാപറമ്പില്‍ മോഷണം പെരുകുന്നു; ഉറങ്ങിക്കിടന്ന സ്‌ത്രീയുടെ കഴുത്തില്‍ നിന്ന് രണ്ട് പവന്‍ സ്വര്‍ണ്ണമാല കവര്‍ന്നു
_മുക്കം: നെല്ലിക്കാപറമ്പില്‍ വീടുകളില്‍ മോഷണം പെരുകുന്നു._
_ഉറങ്ങിക്കിടന്ന സ്‌ത്രീയുടെ കഴുത്തില്‍ നിന്ന് സ്വര്‍ണ്ണമാല കവര്‍ന്നു._
_ഗ്രാമം ഭീതിയുടെ ആശങ്കയില്‍. പ്രദേശത്ത് ഒരു മാസത്തിനുള്ളില്‍ നാലു വീടുകളില്‍ നാല് വീടുകള്‍ കേന്ദ്രീകരിച്ചാണ് കള്ളന്‍ കവര്‍ച്ചനടത്തിയത്. ഇതേതുടര്‍ന്ന് പ്രദേശവാസികള്‍ ആശങ്കയിലാണ്._
_നെല്ലിക്കാപറമ്പ് അങ്ങാടിക്ക് സമീപം ചേലക്കോടന്‍ ഷംസുദീന്റെ വീട്ടിലാണ് വെള്ളിയാഴ്‌ച്ച പുലര്‍ച്ചെ മോഷണം നടന്നത്. ശംസുദ്ധീന്റെ മകള്‍ അഫ്‌സാനയുടെ കഴുത്തിലെ രണ്ടു പവന്റെ മാലയാണ് മോഷണം പോയത്._
_വീട്ടുകാര്‍ യാത്ര കഴിഞ്ഞ് വന്നതിനാല്‍ നല്ല ഉറക്കത്തിലായിരുന്നു. കള്ളന്‍ വീടിന്റെ പിറകിലെ വാതില്‍ പൂട്ട് പൊളിച്ചാണ് അകത്ത് കടന്നത്. ഇതേ വീട്ടില്‍ നിക്കാഹ് പരിപാടിയുണ്ടായിരുന്നു. ഇക്കാരണത്താല്‍ മഹറിനുള്ള സ്വര്‍ണ്ണാഭരണം ലക്ഷ്യമിട്ടാണ് കള്ളന്‍ വീട്ടില്‍ കടന്നത്._ _പക്ഷേ ഈ സ്വര്‍ണ്ണാഭരണങ്ങള്‍ കള്ളന്റെ ശ്രദ്ധയില്‍പ്പെടാതെ പോയത് ഭാഗ്യമായി. അന്ന് രാത്രി കള്ളനെന്ന് സംശയിക്കുന്ന ഒരാള്‍ പ്രദേശത്ത് ചുറ്റി കറങ്ങി നടന്നതായി നാട്ടുകാര്‍ പറയുന്നു._
_ഇയാളെ നാട്ടുകാര്‍ ഓടിച്ചതാണത്രേ. സീഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നേരത്തെ നെല്ലിക്കാപറമ്പില്‍ വീട്ടുകാര്‍ എറണാകുത്തേക്ക് യാത്ര പോയ തക്കത്തില്‍ വീടിന്റെ മുന്‍വാതില്‍ കല്ല് കൊണ്ട് ഇടിച്ച് പൊളിച്ച് കള്ളന്‍ അകത്ത് പണവും സ്വര്‍ണ്ണവും കവര്‍ന്നിരുന്നു. അതേ സമയം കഴിഞ്ഞാഴ്‌ച കള്ളന്‍ വീട്ടിനകത്ത് കടന്ന് മോഷണത്തിനുള്ള ശ്രമത്തിന്നിടയില്‍ വീട്ടുടമ കള്ളനുമായി മല്‍പ്പിടുത്തം നടത്തുന്നതിനിടയില്‍ രക്ഷപ്പെട്ടിരുന്നു._ _വീട്ടുടമക്ക് പരുക്കേറ്റിരുന്നു. നെല്ലിക്കാപറമ്പ് കേന്ദ്രീകരിച്ച് കള്ളന്മാരുടെ സംഘം വിലസുകയാണ്. പോലീസ് ക്വര്‍ട്ടേഴ്‌സില്‍ പോലും കള്ളന്‍ കവര്‍ച്ച നടത്തിയ സംഭവം മുക്കത്ത് റിപ്പോര്‍ട്ട് ചെയ്‌തിരിക്കയാണ്._
_രണ്ടാഴ്‌ച്ചകഴിഞ്ഞിട്ട് പ്രധാന പ്രതികളെ വലയിലാക്കാന്‍ പോലീസിന്നായില്ല. ഇതിനിടയിലാണ് നെല്ലിക്കാപറമ്പ് ഗ്രാമത്തെ ഭീതിയിലാഴ്‌ത്തുന്ന തസ്‌ക്കര ശല്യംമൂലം ജനങ്ങള്‍ ഭീതിയുടെ നിലയില്‍ മുന്നോട്ട് പോകുന്നത് പോലീസ് പട്രോളിംങ്ങ് ശക്‌തമാക്കണമെന്ന നാട്ടുകാരുടെ ആവശ്യം കൂടുതല്‍ ശക്‌തമായിരിക്കയാണ്._
_എൻ്റെ നെല്ലിക്കാപറമ്പ് സന്നദ്ധ സേനയുടെ നേതൃത്വത്തിൽ രാത്രി കാല പെട്രോളിംങ് ഉൾപ്പെടെയുടെ ശക്തമായ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്._
No comments
Post a Comment