പെട്രോൾ-ഡീസൽ വിലയിൽ വീണ്ടും വർദ്ധനവ്; ഡൽഹിയിൽ പെട്രോളിന് 87 പൈസ വർദ്ധിച്ചു; ഏറ്റവും ഉയർന്ന നിരക്ക് കൊൽക്കത്തയിൽ
ന്യൂഡൽഹി: ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില ഉയർന്നതിനെത്തുടർന്ന് രാജ്യത്തെ പ്രമുഖ മെട്രോ നഗരങ്ങളിലെല്ലാം പെട്രോൾ, ഡീസൽ വില വീണ്ടും വർദ്ധിപ്പിച്ചു. ഏതാനും ദിവസങ്ങൾക്ക് മുൻപ് ലീറ്ററിന് 3 രൂപ വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില കൂട്ടിയത്. പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണം.
പുതുക്കിയ നിരക്കുകൾ അനുസരിച്ച് ഡൽഹിയിൽ പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂടിയത്. ഇതോടെ ഡൽഹിയിൽ ഒരു ലീറ്റർ പെട്രോളിന് 98.64 രൂപയും ഡീസലിന് 91.58 രൂപയുമായി. മെട്രോ നഗരങ്ങളിൽ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് കൊൽക്കത്തയിലാണ്. ഇവിടെ പെട്രോളിന് 96 പൈസ വർദ്ധിച്ച് 109.70 രൂപയിലെത്തി.
പെട്രോൾ വില:
ഡൽഹി: 98.64 (+87 പൈസ)
ബന്ധപ്പെട്ട വാർത്തകൾ
'ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്'? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ
'കല്യാണം കഴിപ്പിക്കണം, ഭക്ഷണം വാങ്ങി തരണം'; ഫയർ കോഴ്സിലേക്ക് യുവാവിന്റെ ഫോൺ
തമിഴ്‌നാട്ടിൽ 'ദ്വിഭാഷാ നയം' തുടരും; ഹിന്ദി വിരുദ്ധ നിലപാടിൽ ഉറച്ച് വിജയ്‌യുടെ ടി.വി.കെ സർക്കാർ
സത്യപ്രതിജ്ഞാ ചടങ്ങിനിടെ ക്യാമറക്കണ്ണുകൾ ഉടക്കിയത് ആ മുഖത്ത്; സോഷ്യൽ മീഡിയ തിരഞ്ഞത് ആരേ?
കൊൽക്കത്ത: 109.70 (+96 പൈസ)
മുംബൈ: 107.59 (+91 പൈസ)
ചെന്നൈ: 104.49 (+82 പൈസ)
ഡീസൽ വില:
ഡൽഹി: 91.58 (+91 പൈസ)
കൊൽക്കത്ത: 96.07 (+94 പൈസ)
മുംബൈ: 94.08 (+94 പൈസ)
ചെന്നൈ: 96.11 (+86 പൈസ)
പെട്രോൾ, ഡീസൽ എന്നിവയ്ക്ക് പുറമെ ഡൽഹി-എൻ.സി.ആർമേഖലയിൽ സി.എൻ.ജി വിലയും വർദ്ധിപ്പിച്ചിട്ടുണ്ട്. കിലോഗ്രാമിന് 1 രൂപയാണ് കൂട്ടിയത്. ഇതോടെ ഡൽഹിയിൽ സി.എൻ.ജി വില കിലോഗ്രാമിന് 80.09 രൂപയായും, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ 88.70 രൂപയായും ഉയർന്നു. രണ്ട് ദിവസത്തിനിടെയുള്ള രണ്ടാമത്തെ വർദ്ധനവാണിത്.
അന്താരാഷ്ട്ര പ്രതിസന്ധികൾക്കിടയിലും ഇന്ത്യയിലെ ഇന്ധനവില വർദ്ധനവ് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം കാരണം പല രാജ്യങ്ങളിലും 20 ശതമാനം മുതൽ 100 ശതമാനം വരെ ഇന്ധനവില ഉയർന്നപ്പോൾ ഇന്ത്യയിൽ ഇത് പെട്രോളിന് 3.2 ശതമാനവും ഡീസലിന് 3.4 ശതമാനവുമായി നിയന്ത്രിക്കാൻ സാധിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. ആഗോള ഊർജ്ജ പ്രതിസന്ധിക്കിടയിലും രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയും ജനക്ഷേമവും ഒരുപോലെ കാത്തുസൂക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞതായും വാർത്താ ഏജൻസിയായ എ.എൻ.ഐയോട് സംസാരിക്കവെ മന്ത്രി കൂട്ടിച്ചേർത്തു.
No comments
Post a Comment