ഡ്രൈവർക്ക് വേണം 10 വർഷ പരിചയം
സ്കൂൾ വാഹന ഡ്രൈവർമാർക്ക് പത്തുവർഷത്തെ തൊഴിൽപരിചയം നിർബന്ധമാക്കി. ഡ്രൈവർമാർ ഇടയ്ക്കുവെച്ച് ജോലി നിർത്തിപ്പോവുന്ന സാഹചര്യമൊഴിവാക്കാൻ ബസ് ജീവനക്കാരെ ഒരു അധ്യയനവർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കണമെന്നും പൊതുവിദ്യാഭ്യാസവകുപ്പ് സ്കൂളുകൾക്കയച്ച സർക്കുലറിൽ നിർദേശിച്ചു. മദ്യപിച്ച് വാഹനമോടിച്ചതിന് കേസുള്ളവർ, മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ടവർ, ഗുരുതര ഗതാഗതനിയമ ലംഘന ചരിത്രമുള്ളവർ എന്നിവരെ ജോലിക്കുവെക്കാൻ പാടില്ല. ജീവനക്കാരെ നിയമിക്കുംമുമ്പ് പോലീസിന്റെ സാക്ഷ്യപത്രം വാങ്ങണം.
No comments
Post a Comment