Header Ads

  • Breaking News

    റോട്ടറി ക്ലബ്ബ് പയ്യന്നൂരില്‍ തൊഴില്‍രഹിതരായ യുവതികള്‍ക്ക് 10 പിങ്ക് ഓട്ടോറിക്ഷകള്‍ നല്‍കുന്നു


    പയ്യന്നൂര്‍: പയ്യന്നൂര്‍ റോട്ടറിക്ലബ്ബും സാംപിയാജിയോയും സംയുക്തമായി നിര്‍ദ്ധനരും തൊഴില്‍രഹിതരുമായ 10 സ്ത്രീകള്‍ക്ക് പിങ്ക് ഓട്ടോറിക്ഷ നല്‍കുന്നു.

    വിലയുടെ ആദ്യഗഡുവായ 15% വരുന്ന (50,000/ രൂപവരെ) പയ്യന്നൂര്‍ റോട്ടറി ക്ലബ്ബും സാം പിയാജിയോയുമായി ചേര്‍ന്ന് നല്‍കുന്നതാണ്.

    സാംപിയാജിയോയുടെ ഡീസല്‍, സിഎന്‍.ജി, വൈദ്യുതി എന്നിവകൊണ്ട് പ്രവര്‍ത്തിക്കുന്ന ഓട്ടോറിക്ഷകളില്‍ ഇഷ്ട മുളളവ തിരഞ്ഞെടുക്കാവുന്നതാണ്.

    ആര്‍.ടി.ഓഫീസില്‍ അപേക്ഷ നല്‍കി, ആവശ്യമായ ഫീസ് അടച്ച്, അനുവാദം വാങ്ങിയതിനു ശേഷം നിറംമാറ്റം വരുത്തിയാണ് വാഹനം കൈമാറുന്നത്.

    നിറത്തിലുള്ള വ്യത്യാസം സ്ത്രീ ഡ്രൈവര്‍മാരാണ് ഓട്ടോറിക്ഷ ഓടിക്കുന്നതെന്ന് യാത്രക്കാര്‍ക്ക് തിരിച്ചറിയുന്നതിന് സഹായകരമാണ്.

    വിലയില്‍ ബാക്കി സംഖ്യക്ക് ബാങ്ക് വായ്പ ലഭിക്കുന്നതിനുവേണ്ട സഹായങ്ങള്‍ ചെയ്ത് തരുന്നതാണ്.

    No comments

    Post Top Ad

    Post Bottom Ad