Header Ads

  • Breaking News

    ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ല - പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്




    തിരുവനന്തപുരം :- ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ലെന്ന് ആവർത്തിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. പാകിസ്ഥാൻ ഇനി പ്രകോപനം സൃഷ്ട‌ിച്ചാൽ ശക്തമായ തിരിച്ചടി ഉണ്ടാകും. ബിജെപി നേതൃത്വത്തിലുള്ള വിമുക്ത ഭടന്മാരുടെ സെൽ സംഘടിപ്പിച്ച വീർ സൈനിക് സമ്മാൻ മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളെയും വിമുക്ത ഭടന്മാരെയും ചടങ്ങിൽ ആദരിച്ചു. രാജ്യത്തെ സുരക്ഷിതമായ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. കേരളത്തിൽ നിന്ന് നിരവധി പേർ രാജ്യത്തിനായി ജീവൻ നൽകി. സന്ദീപ് ഉണ്ണികൃഷ്ണ‌ൻ അതിൽ ഒരാളാണ്. പക്ഷെ കോൺഗ്രസ് സർക്കാർ സന്ദീപ് ഉണ്ണികൃഷ്ണ‌ന് മതിയായ ആദരം നൽകിയില്ല. 

    വൺ റാങ്ക് വൺ പെൻഷൻ കോൺഗ്രസ് സർക്കാർ നടപ്പാക്കിയില്ല. 40 വർഷങ്ങൾ കോൺഗ്രസ് വിമുക്ത ഭടന്മാരെ വഞ്ചിച്ചു. ബിജെപി സർക്കാർ അത് നടപ്പിലാക്കി. 2047ൽ ഇന്ത്യയെ ലോകത്തിലെ മികച്ച നാവിക ശക്തിയായി മാറ്റുകയാണ് ലക്ഷ്യം. മോദി സർക്കാർ ഭീകരവാദത്തിനെതിരെ ശക്തമായ നിലപാടെടുത്തു. ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല. പാകിസ്ഥാൻ ഇനിയും പ്രകോപനം തുടർന്നാൽ ശക്തമായ തിരിച്ചടി ഉണ്ടാകും. പശ്ചിമേഷ്യയിലെ പ്രശ്ന‌ം ഗുരുതരമാണ്. ഇന്ത്യക്കാരുടെ സുരക്ഷയ്ക്കായി സർക്കാർ എല്ലാം ചെയുന്നുണ്ടെന്നും. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല, സ്ഥിതി നിരീക്ഷിക്കുകയാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad