Header Ads

  • Breaking News

    മടക്കാട് കൃഷിയിടത്തിൽ വൻ തീപിടുത്തം: ഒരേക്കറോളം കൃഷി നശിച്ചു




    തളിപ്പറമ്പ്: തളിപ്പറമ്പ് - കൂർഗ് ബോർഡർ റോഡിലെ മടക്കാട് റോഡരികിലുള്ള കൃഷിയിടത്തിൽ വൻ തീപിടുത്തം. വെളളിയാഴ്ച ഉച്ചയോടെയാണ് സംഭവം. റോഡരികിലെ കൃഷിയിടത്തിൽ പടർന്ന തീയിൽ ഏകദേശം ഒരേക്കറോളം സ്ഥലത്തെ കൃഷി പൂർണ്ണമായും കത്തിനശിച്ചു.

    കഴിഞ്ഞ ദിവസം തളിപ്പറമ്പ് റോഡിൽ വാഹനം മറിഞ്ഞ സ്ഥലത്തിന് തൊട്ടടുത്തായാണ് ഈ അപകടവും സംഭവിച്ചിരിക്കുന്നത്. ഉണങ്ങിയ പുല്ലും കരിയിലകളും നിറഞ്ഞ പ്രദേശമായതിനാൽ നിമിഷനേരം കൊണ്ട് തീ ആളിപ്പടരുകയായിരുന്നു. തീ ഉയരത്തിലേക്ക് പടരുന്നത് പ്രദേശവാസികളിൽ പരിഭ്രാന്തി പരത്തിയിട്ടുണ്ട്.
    തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സമീപവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. 

    No comments

    Post Top Ad

    Post Bottom Ad