ഇരിട്ടി ഉളിയിൽ നരയം പാറ പെട്രോൾ പമ്പിന് മുൻവശം ബൈക്ക് വൈദ്യുതി തൂണിലിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്
*ഇരിട്ടി:* ഉളിയിൽ നരയം പാറ പെട്രോൾ പമ്പിന് മുൻവശം ബൈക്ക് വൈദ്യുതി തൂണിലിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്.
ഇരിട്ടിഭാഗത്ത് നിന്നും മട്ടന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്.
വൈദ്യുതി തൂണിലിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് തൊട്ടടുത്ത ഡ്രൈനേജിലേക്ക് വീണ് പൂർണ്ണമായും കത്തിനശിച്ചു യുവാവട്ടെ എഴുനേൽക്കാൻ പറ്റാതെ ഡ്രൈനേജിലും ബൈക്കിനുമിടയിൽ കുടുങ്ങി ഗുരുതരമായ രീതിയിൽ ശരീരമാസകലം പൊള്ളലേറ്റു.
ഓടികൂടിയ നാട്ടുകാർ ചേർന്ന് യുവാവിനെ കണ്ണൂർ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
രാവിലെ 8.30 ഓടെയാണ് സംഭവം.
No comments
Post a Comment