Header Ads

  • Breaking News

    ഉളിയിലിൽ ടൂറിസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പിക്കപ്പ് ഡ്രൈവർ മരിച്ചു



     



    മട്ടന്നൂർ:- ഉളിയിൽ പാലത്തിന് സമീപം ടൂറിസ്റ്റ് ബസും പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ച് പിക്കപ്പ് വാൻ ഡ്രൈവർ മരിച്ചു. ചക്കരക്കൽ കൊയ്യോട് ആലക്കണ്ടി സ്വദേശിയും ഇപ്പോൾ കണ്ണൂർ ചാല ചക്കകുന്നുമ്പ്രത്ത് താമസക്കാരനുമായ നാസിന മൻസിലിൽ അബ്ദുൽ അസീസിൻ്റെ മകൻ യൂനു സാ (38) ണ് മരിച്ചത്.

    ഇന്നലെ രാത്രി 11.50ഓടെയായിരുന്നു അപകടം. ഇരിട്ടിയിൽ നിന്ന് മട്ടന്നൂർ ഭാഗത്തേക്ക് യൂനുസ് ഡ്രൈവറായി ഓടിച്ചു വന്ന പിക്കപ്പ് വാനും ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസുമായി ഇടിക്കുകയായിരുന്നു. അപകടത്തിൽ ബസ് ജീവനക്കാരനും ഗുരുതരമായി പരിക്കേറ്റു

    No comments

    Post Top Ad

    Post Bottom Ad